Home Featured ലോണ്‍ ആപ്പ് വഴി തട്ടിപ്പിന് ഇരയായത് നിരവധിപേര്‍, പോലീസിന് രണ്ട് ദിവസം കൊണ്ട് ലഭിച്ചത് 15 പരാതികള്‍

ലോണ്‍ ആപ്പ് വഴി തട്ടിപ്പിന് ഇരയായത് നിരവധിപേര്‍, പോലീസിന് രണ്ട് ദിവസം കൊണ്ട് ലഭിച്ചത് 15 പരാതികള്‍

by admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ കുടുങ്ങിയത് നിരവധി പേരെന്ന് റിപ്പോര്‍ട്ട്. ഇതോടെ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പോലീസ് നല്‍കിയ വാട്‌സ്ആപ്പ് നമ്പറില്‍ പരാതി പ്രവാഹം. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കൊണ്ട് പോലീസിന് 15 പരാതികള്‍ ലഭിച്ചു.കഴിഞ്ഞ ദിവസമാണ് അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്ത്, തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പോലീസ് പ്രത്യേക വാട്‌സ്ആപ്പ് നമ്പര്‍ നല്‍കിയത്. രണ്ട് ദിവസം പിന്നിടുമ്പോള്‍ 500ല്‍ അധികം പേര്‍ വാട്‌സാപ്പില്‍ പ്രതികരിച്ചു.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായാണ് പരാതികള്‍ നല്‍കാന്‍ കഴിയുക. അങ്ങനെ ലഭിച്ച 15 ഓളം പരാതികള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടതെന്ന് കണ്ടെത്തി. ഓരോരുത്തരെയും പോലീസ് തിരിച്ചു വിളിച്ച് ഉറപ്പ് വരുത്തി. ഓരോ ദിവസവും നിരവധി പരാതികള്‍ ആണ് ലഭിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group