ബെംഗളൂരു: കർണാടകയിൽ കോവിഡ് 19 കേസുകൾ 1000 കടക്കുകയും ബംഗളുരുവിൽ സമൂഹ വ്യാപനം ആരംഭിച്ചിരിക്കാമെന്ന ആശങ്ക വര്ധിച്ചതിനെയും തുടർന്നു മോബൈൽ കോവിഡ് 19 പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു ആരോഗ്യ വകുപ്പ് .
പടാരായണപുരയിൽ COVID-19 ന്റെ കമ്മ്യൂണിറ്റി വ്യാപനം ആരംഭിച്ചിരിക്കാമെന്ന ആശങ്ക വർധിച്ചതിനെ തുടർന്നാണ് മാസ് ടെസ്റ്റിംഗ് പ്രോഗ്രാം ആരംഭിക്കുന്നതിന് മൊബൈൽ ടെസ്റ്റിംഗ് ലാബ് വിന്യസിക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിതരാക്കിയത് .
സ്ഥിതിഗതികൾ ശരിയായി മനസ്സിലാക്കാൻ പ്രദേശത്ത് നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് ബ്രൂഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബി ബി എം പി )ഉദ്യോഗസ്ഥർ പറഞ്ഞു.
3,09,926 ചതുരശ്ര മീറ്റർ വിസ്താരമുണ്ട് പടാരായണപുര വാർഡ് . 189 കേസുകളുള്ള ബെംഗളൂരുവിലെ മൊത്തം കേസുകളുടെ 28.5% ഈ വാർഡിൽ നിന്നുമാണ് എന്നുള്ളത് കൂടുതൽ ആശങ്കപ്പെടുത്തുന്നു .മൂന്ന് കുട്ടികളടക്കം അഞ്ച് കേസുകൾ കൂടി വ്യാഴാഴ്ച വാർഡിൽ റിപ്പോർട്ട് ചെയ്തു.
നിരീക്ഷണത്തിലുള്ളവരെ ഇതിനകം ഹോട്ടൽ കൊറന്റൈനിലേക്ക് മാറ്റിയിട്ടിട്ടുണ്ടെന്ന് ചാമരാജ്‌പേട്ട് എംഎൽഎ സമീർ അഹമ്മദ് ഖാൻ വ്യക്തമാക്കി.
അതേസമയം, കണ്ടെയ്‌നർ സോണിനുള്ളിലെ 7,700 വീടുകളെ പരിശോധിക്കുന്നതിനായി ടെസ്റ്റിംഗ് കിറ്റുകളുടെ ആവശ്യത്തിനില്ലാത്തതു വെല്ലുവിളികൾ ഉയർത്തുന്നതായി ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
- വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം
- പ്രവാസികള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ വിമാന സര്‍വീസിന് അനുമതി തേടിക്കൊണ്ട് യു എ ഇ കെഎംസിസി
- ദക്ഷിണേന്ത്യക്കാരെ സ്വന്തം ചിലവിൽ നാട്ടിൽ എത്തിക്കാമെന്ന് പഞ്ചാബ് : സമ്മതം അറിയിച്ചു കർണാടക, 3 കത്തയച്ചിട്ടും ഒന്നും മിണ്ടാതെ കേരളം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/