ബെംഗളൂരു : ചാമരാജ് പേട്ടിലെ ഈദ്ഗാഹ് മൈതാനം ബിബിഎംപിയുടേതല്ലെന്ന് ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ്. . ഇവിടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കാൻ അനുമതി തേടി ചില ഹിന്ദു സംഘടനകൾ ബിബിഎംപിയെ സമീപിച്ചിരുഇതിന് അനുമതി നൽകാൻ ബിബിഎംപിക്ക് അധികാരമില്ലെന്നും ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വഖഫ് ബോർഡ് തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നുമാണ് തുഷാർ ഗിരിനാഥ് പ്രതികരിച്ചത്.
ഈ നിലപാടിനെ സ്വാഗതം ബോർഡ് ചെയ്ത വഖഫ് ബോർഡ് ചെയർമാൻ മൗലാന ശാഫി സഅദി മൈതാനത്തിനു ചുറ്റുമതിൽ കെട്ടിത്തിരിക്കാൻ ബിബി എംപിക്ക് ഉടൻ അപേക്ഷ സമർപ്പിക്കുമെന്ന് അറിയിച്ചു.എന്നാൽ ബിബിഎംപിയുടെ നിലപാടിനെതിരെ വിശ്വസാഥൻ പരിഷത് രംഗത്തുവന്നു.
ചീഫ് കമ്മിഷണർ മുസ്ലിം സമുദായവുമായും ചാമരാജ്ട്ടിൽ നിന്നുള്ള കോൺഗ്രസ് എം എൽഎ സമീർ അഹമ്മദ് ഖാനുമായും രഹസ്യ ഇടപാട് ഉറപ്പിച്ചിരിക്കുകയാണെന്ന് പരിഷത് പ്രസിഡന്റ് എസ്.ഭാസ്കരൻ ആരോപിച്ചു.വിവരാവകാശ പ്രകാരമുളള രേഖകളിൽ ഇതു ബിബിഎംപിയുടേതാണെന്ന് വ്യക്തമാണന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.