തിരുവനന്തപുരം:വട്ടപ്പറയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ സഹയാത്രികക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ പ്രമുഖ ഹാസ്യനടൻ ബിനു ബി.കമാല്‍ പിടിയില്‍. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വട്ടപ്പാറ ഭാഗത്തായായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു.
ശല്യം സഹിക്കാതെ യുവതി ബഹളം വെച്ചതോടെ ബസ് വട്ടപ്പാറ ജങ്‌ഷനില്‍ നിര്‍ത്തി. ഇതോടെ ബിനു ബസില്‍ നിന്ന് ഇറങ്ങിയോടി. പിന്നാലെ പോയ ബസ് യാത്രക്കാരും സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പൂജ അവധികള്‍ പ്രമാണിച്ച് യാത്രാസര്‍വ്വീസുകള്‍ കൂട്ടാനുറച്ച് കെഎസ്‌ആര്‍ടിസി; ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കുള്ള ബസ്സുകളുടെ സമയക്രമം പുറത്ത്
തിരുവനന്തപുരം: പൂജ അവധികള്‍ പ്രമാണിച്ച് ദൂരയാത്രകള്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യവുമായി കെഎസ്‌ആര്‍ടിസി. മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.ഒക്ടോബര്‍ 17-ാം തീയതി മുതല്‍ 31-ാം തീയതി വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും അവിടുന്ന് തിരിച്ചും സര്‍വ്വീസ് ഉണ്ടായിരിക്കും. കൂടാതെ വേണ്ടിവന്നാല്‍ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.