മംഗളൂറു:പ്രി യൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനി വിഷം അകത്തു ചെന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചിക്കമംഗളൂര്‍ സ്വദേശി കെ.നിതേഷ്(25) ആണ് അറസ്റ്റിലായത്. ചിക്കമംഗളൂറിലെ കോളജ് വിദ്യാര്‍ഥിനി ദീപ്തി (17)യെ വിഷം അകത്ത് ചെന്ന നിലയില്‍ ഈ മാസം 10ന് മംഗളൂറു എ.ജെ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.14ന് മരിച്ചു.
ദീപ്തിയുടെ ഡയറിക്കുറിപ്പില്‍ നിതേഷുമായുള്ള പ്രണയം,ചതി,ഫോണ്‍ അറ്റന്‍ഡ് ചെയ്യാത്ത പ്രയാസം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായിരുന്നു.ഇത് കണ്ട രക്ഷിതാക്കള്‍ സംഭവം നടന്ന കുദ്രെമുഖ് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയില്ല.ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോക്സോ ചുമത്തി കേസെടുത്തത്.
ഷെയര്‍ചാറ്റില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; 600 ജീവനക്കാരുടെ ജോലി തെറിച്ചു
ബെംഗ്ളുറു: ഷെയര്‍ചാറ്റ്, മോജ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥരായ മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു.
600 ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. നിലവില്‍ ഏത് വകുപ്പിലാണ് ഈ പിരിച്ചുവിടല്‍ നടന്നതെന്ന് വ്യക്തമല്ല. ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ജീറ്റ് 11 അടച്ചുപൂട്ടുന്നതിനിടെ കഴിഞ്ഞ മാസവും മൊഹല്ല ടെക് 100 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
കമ്ബനി എന്ന നിലയില്‍ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നതായി പിരിച്ചുവിടല്‍ സ്ഥിരീകരിച്ചുകൊണ്ട് ഷെയര്‍ചാറ്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം വളരെ ആലോചിച്ചാണ് എടുത്തതെന്നും വക്താവ് വ്യക്തമാക്കി. വിപണിയുടെ വര്‍ത്തമാന പശ്ചലതലത്തില്‍ ഈ വര്‍ഷം നിക്ഷേപം നടത്തുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഷെയര്‍ചാറ്റ് വിശ്വസിക്കുന്നു. ലൈവ് സ്ട്രീമിംഗിലൂടെയും പരസ്യത്തിലൂടെയും വരുമാനം ഇരട്ടിയാക്കാനാണ് കമ്ബനി ശ്രമിക്കുന്നത്. അതേസമയം, പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അവരുടെ നോട്ടീസ് കാലയളവിലെ മുഴുവന്‍ ശമ്ബളവും എല്ലാ വര്‍ഷത്തെയും രണ്ടാഴ്ചത്തെ ശമ്ബളവും 2022 ഡിസംബര്‍ വരെ വേരിയബിള്‍ പേയുടെ 100% പേയ്‌മെന്റും ലഭിക്കും.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഷെയര്‍ചാറ്റ്. രാജ്യത്ത് പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 400 ദശലക്ഷമാണ്. 2015-ല്‍ അങ്കുഷ് സച്ച്‌ദേവ, ഭാനു പ്രതാപ് സിംഗ്, ഫരീദ് അഹ്‌സന്‍ എന്നിവര്‍ ചേര്‍ന്ന് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഷെയര്‍ചാറ്റ് കൂടാതെ, ഉപയോക്താക്കള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള മോജ് പ്ലാറ്റ്‌ഫോമും കമ്ബനി പ്രവര്‍ത്തിപ്പിക്കുന്നു.