Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യ വീഡിയോകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി

ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യ വീഡിയോകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി

by admin

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി പട്ടണത്തില്‍ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.മഗഡി പോലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു.പ്രതികളായ വികാസും പ്രശാന്തും ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. മറ്റൊരു പ്രതി ചേതന്‍ മഗഡി പട്ടണത്തില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുന്നു.പോലീസ് പറയുന്നതനുസരിച്ച്‌, വികാസ് ഏഴ് മാസത്തോളമായി പെണ്‍കുട്ടിയെ പിന്തുടര്‍ന്നു വരികയായിരുന്നു.

പെണ്‍കുട്ടിയുമായി പ്രണയത്തിലായ വികാസ് യുവതിയുമായി ശാരീരിക ബന്ധം വളര്‍ത്തിയെടുക്കുകയും അവരുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകള്‍ രഹസ്യമായി പകര്‍ത്തുകയും ചെയ്തു.പിന്നീട് ഈ സ്വകാര്യ വീഡിയോകള്‍ ഉപയോഗിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായും തന്റെ ആവശ്യങ്ങള്‍ അനുസരിക്കണമെന്നും അല്ലാത്തപക്ഷം വീഡിയോകള്‍ പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്തുമെന്ന് വികാസ് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.’കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മഗഡി പോലീസ് സൂപ്രണ്ട് ശ്രീനിവാസ് ഗൗഡ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group