Home പ്രധാന വാർത്തകൾ ലോഡ്ജ് മുറിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആണ്‍ സുഹൃത്തിനായി തെരച്ചില്‍

ലോഡ്ജ് മുറിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആണ്‍ സുഹൃത്തിനായി തെരച്ചില്‍

by admin

ബെംഗളൂരു: ബെംഗളൂരുവിലെ വാടക മുറിയില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ബെംഗളൂരു ആചാര്യ കോളെജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് പ്രോംവർധനനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.ഞായറാഴ്ച മാനസ എന്ന സ്ത്രീ മുറിയെടുക്കുകയും പ്രേമിം ദേവശ്രീയും രാവിലെയോടെ ഇവിടെയെത്തുകയും ചെയ്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.തുടർന്ന് രാത്രി 9 മണിയോടെ പ്രോംവർധൻ മുറിപൂട്ടി കടന്നു കളയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ദേവശ്രീയുടെ മരണത്തില്‍ പ്രോംവർധനന് വ്യക്തമായ പങ്കുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group