Home Featured ബെംഗളൂരു: അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബെംഗളൂരു: അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കി

by admin

ബെംഗളൂരു: ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ ചാമരാജ്പേട്ടയിലെ മൂന്നാം മെയിനിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ശ്രവ്യ (19) ആണ് മരിച്ചത്. അമ്മ ശാസിച്ചതിനെ തുടർന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് സംശയം. നഗരത്തിലെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്നു ശ്രവ്യ. ചാമരാജ്പേട്ട് പോലീസ് കേസെടുത്തു.

10 വര്‍ഷമായി ജോലിക്ക് പോകുന്നില്ല, ജീവിതം ഭാര്യമാരുടെയും കാമുകിമാരുടെയും ചെലവില്‍; 36കാരന്റെ അടുത്ത ആഗ്രഹം ഇത്

ജപ്പാനിലെ ഹോക്കെെഡോയിലുള്ള റ്യൂത്ത വാതാനാബേ എന്ന 36കാരന്റെ വാർത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.10 വർഷമായി ജോലി ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന ഇയാള്‍ക്ക് ‘വിവാഹത്തിന്റെ ദെെവം (ഗോഡ് ഓഫ് മാരേജ്)’ ആയിത്തീരണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ റ്യൂത്തിന് നാല് ഭാര്യമാരും രണ്ട് കാമുകിമാരുമുണ്ട്. ഇവരുടെ ചിലവിലാണ് റ്യൂത്ത് ജീവിക്കുന്നത്. തനിക്ക് വിവാഹത്തിന്റെ എണ്ണത്തില്‍ ലോക റെക്കോർഡ് സ്ഥാപിക്കണമെന്നും 56 കുട്ടികള്‍ വേണമെന്നും റ്യൂത്ത് പറയുന്നു.

നിലവില്‍ 10 കുട്ടികള്‍ ഇദ്ദേഹത്തിനുണ്ട്.റ്യൂത്തയുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാല്‍ വിവാഹബന്ധത്തിലേതുപോലെ ഒരു വീട്ടില്‍ കഴിയുകയും ഉത്തരവാദിത്വങ്ങള്‍ ഒരുമിച്ച്‌ ചെയ്യുകയും ചെയ്യുന്നു. തന്റെ രണ്ട് മക്കള്‍ക്കും മൂന്ന് ഭാര്യമാർക്കുമൊപ്പമാണ് റ്യൂത്ത് ഇപ്പോള്‍ കഴിയുന്നത്. വീട്ടിലെ ഒട്ടുമിക്ക ജോലികളും പാചകവും കുട്ടികളെ നോക്കുന്നതുമെല്ലാം റ്യൂത്ത് തന്നെയാണ്.ഒരു മാസം 9,14,000 യെൻ (അഞ്ച് ലക്ഷം രൂപ) ആണ് ഇവരുടെ കുടുംബച്ചെലവ്.

റ്യൂത്തയുടെ ഭാര്യമാരും കാമുകിമാരുമാണ് ഈ ചെലവ് വഹിക്കുന്നത്. ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇദ്ദേഹം കാമുകിമാരെ കണ്ടെത്തിയത്. ആറ് കൊല്ലം മുൻപ് കാമുകി ഉപേക്ഷിച്ചതോടെയാണ് ഡേറ്റിംഗ് ആപ്പുകളിലൂടെ പുതിയ കാമുകിമാരെ തേടാൻ റ്യൂത്ത് ആരംഭിച്ചത്. തന്റെ ഭാര്യമാരും കാമുകിമാരും പരസ്പരം ഏറെ സ്നേഹിക്കുന്നതായും അദ്ദേഹം ഒരു ജപ്പാൻ ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group