കോയമ്പത്തൂർ: കോയമ്പത്തൂർ-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ (20642-20641) പുതിയ സമയക്രമം അനുസരിച്ചുള്ള സർവീസ് മാർച്ച് 11 മുതൽ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. കോയമ്പത്തൂരിൽനിന്നും നേരത്തേ വെളുപ്പിന് അഞ്ചിന് തുടങ്ങിയിരുന്ന സർവീസ് 11 മുതൽ 7.25-നായിരിക്കും. പുതിയ സമയക്രമമനുസരിച്ച് ഉച്ചയ്ക്ക് 1.50-ന് ബെംഗളൂരുവിൽ എത്തിച്ചേരും. തിരിച്ചുള്ള സർവീസ് 2.20-ന് തുടങ്ങി രാത്രി 8.45-ന് കോയമ്പത്തൂരിലെത്തും. വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും. യാത്രക്കാരുടെ കുറവും പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടെയും ജനപ്രതിനിധികളുടെയും നിരന്തരമുള്ള അഭ്യർഥനയും മാനിച്ചാണ് സമയക്രമം മാറ്റാൻ ദക്ഷിണറെയിൽവേ തീരുമാനിച്ചത്. പുതിയ സമയക്രമത്തിന് കഴിഞ്ഞയാഴ്ചയാണ് റെയിൽവേബോർഡ് അനുമതി നൽകിയത്.