ബെംഗളൂരു: ബെംഗളൂരുവിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് സംഘം വൻ മയക്കുമരുന്ന് റാക്കറ്റ് പിടികൂടി. ഇവരുടെ പക്കലുകളിൽ നിന്നും സോപ്പ് ബോക്സുകളിൽ ഒളിപ്പിച്ച 14.69 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ ബെംഗളൂരുവിലെ കോട്ടൺപേട്ടിന് സമീപം മയക്കുമരുന്നുമായി വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു.പ്രതികളായ സ്ത്രീകൾ സോപ്പ് ബോക്സുകളിൽ ഏഴ് കിലോഗ്രാം കൊക്കെയ്ൻ കടത്തുകയായിരുന്നു. പ്രതികളായ സ്ത്രീകൾ മണിപ്പൂരിലെ ലാൽജംലുവായ്, മിസോറാമിലെ ലാൽതാംഗ്ലിയാനി എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡിആർഐ ഉദ്യോഗസ്ഥർ പ്രതികളായ രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഇവർ ഒരു ഉന്നത അന്തർസംസ്ഥാന കള്ളക്കടത്ത് സംഘത്തിന്റെ കണ്ണികളാണെന് കണ്ടെത്തി.നേരത്തെ ജൂലൈ 18 ന് ബെംഗളൂരു വിമാനത്താവളത്തിൽ ഡിആർഐ സംഘം 40 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം ബെംഗളൂരു നഗരത്തിലെ ആഫ്രിക്കൻ സംഘങ്ങളുമായി ബന്ധപ്പെട്ട ആളുകളെക്കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഖത്തറിൽ നിന്നുള്ള വിമാനം വഴിയാണ് ഈ മയക്കുമരുന്ന് കൊണ്ടുവന്നത്
വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായ വ്യക്തി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് ഡിആർഐ വൃത്തങ്ങൾ പറഞ്ഞു. 35 വയസ്സുള്ള ഇയാൾ ബെംഗളൂരുവിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആഫ്രിക്കൻ സംഘങ്ങൾക്ക് നിരോധിത വസ്തുക്കൾ വിതരണം ചെയ്തിരുന്നയാളാണ്. രണ്ട് പുസ്തകങ്ങളുടെ കവറിനുള്ളിൽ പ്രതി മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ കള്ളക്കടത്തുകാരന്റെ ലഗേജ് പരിശോധിച്ചപ്പോൾ അസാധാരണമാംവിധം ഭാരമുള്ള രണ്ട് സൂപ്പർഹീറോ കോമിക് പുസ്തകങ്ങൾ കണ്ടെത്തി. പുസ്തകങ്ങളുടെ കവറിൽ ഒളിപ്പിച്ച വെളുത്ത പൊടി ഉദ്യോഗസ്ഥർ കണ്ടെടുത്തു. പിന്നീട് പൊടി കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചത്