ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 38.60 കോടി രൂപ വിലമതിക്കുന്ന 7.72 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.ബ്രസീലിലെ സാവോ പോളോ വിമാനത്താവളത്തിൽ നിന്ന് കെഐഎബിയിൽ എത്തിയ ഇയാൾ കുട്ടികളുടെ കഥാ പുസ്തകങ്ങളുടെ രൂപത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. സംശയം തോന്നിയതിനെ തുടർന്ന് ലഗേജ് ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
യാത്രക്കാരന്റെ്റെ ലഗേജ് ബാഗിൽ കുട്ടികളുടെ കഥാപുസ്തകങ്ങളുടെ ഒരു കൂട്ടത്തിനടിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരു യാത്രക്കാരനെ വിമാനത്താവള കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 38.60 കോടി രൂപ വിലമതിക്സ് 7.72 കിലോഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു.