ന്യൂഡല്‍ഹി: കൊക്ക കോള എന്ന പേര് ആരെയും പരിചയപ്പെടുത്തേണ്ടതില്ല. ശീതള പാനീയ വിപണിയില്‍ വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന പേരാണ് കൊക്ക കോള. മാറിയ ലോകത്ത് വൈവിധ്യവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ് ആഗോള ഭീമന്‍. ടെക്നോളജി മേഖലയില്‍ കൈവെയ്ക്കാന്‍ ഒരുങ്ങുകയാണ് കൊക്ക കോള.
ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ കമ്ബനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ടെക്നോളജി വിദഗ്ധന്‍ മുകുള്‍ ശര്‍മ്മ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാര്‍ച്ച് ആദ്യം കമ്ബനി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നതിന് സ്മാര്‍ട്ട്ഫോണ്‍ കമ്ബനിയുമായി കൈകോര്‍ക്കാന്‍ കൊക്ക കോള ലക്ഷ്യമിടുന്നതായും മുകുള്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. പിന്നില്‍ കൊക്ക കോളയുടെ ലോഗോയോട് കൂടിയുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്.
55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു; ഗോ ഫസ്റ്റിന് 10ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന് പത്തുലക്ഷം രൂപ പിഴ. സംഭവത്തില്‍ വിവിധ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഗോ ഫസ്റ്റ് എയര്‍ലൈന് ഡിജിസിഎ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി.
യാത്രക്കാരെ വിമാനത്തില്‍ കയറ്റാന്‍ മറന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ ഗോ ഫസ്റ്റ് എയര്‍ലൈന് നോട്ടീസ് നല്‍കിയത്. ആശയവിനിമത്തിലെ അപര്യാപ്തതയും ഏകോപനത്തിലെ പോരായ്മയുമാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം. വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തമ്മിലാണ് ഈ പോരായ്മകള്‍ സംഭവിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിക്കുന്നു.
എയര്‍ലൈനിന്റെ ബസില്‍ കയറിയ 55 യാത്രക്കാരെയാണ് വിമാനത്തില്‍ കയറ്റാതെ വിമാനം പുറപ്പെട്ടത്. ബംഗലൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം.
ബംഗലൂരുവില്‍ നിന്നും ഡല്‍ഹിക്കുള്ള ഫ്ലൈറ്റ് ജി 8 116 ആണ് യാത്രക്കാരെ മറന്നുകൊണ്ട് പറന്നുയര്‍ന്നത്. 55 പേരും എയര്‍ലൈനിന്റെ ബസില്‍ കാത്തിരിക്കെയാണ് വിമാനം പുറപ്പെട്ടത്. പിന്നീട് 55 യാത്രക്കാരില്‍ 53 പേരെ വേറൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.
സംഭവത്തില്‍ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തുകൊണ്ട് നിരവധി പരാതികളാണ് ഉയര്‍ന്നത്. യാത്രക്കാരെ മറന്നതില്‍ ഗോ ഫസ്റ്റ് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.