Home Featured ജനങ്ങളില്‍നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ; ദിവസം മുഴുവൻ നീളുന്ന ‘ജൻ ദര്‍ശൻ’

ജനങ്ങളില്‍നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ; ദിവസം മുഴുവൻ നീളുന്ന ‘ജൻ ദര്‍ശൻ’

by admin

ബംഗളൂരു: കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് പുരോഗമിക്കവെ, കര്‍ണാടക മുഖ്യമന്ത്രിയും ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ‘ജൻ ദര്‍ശൻ’ പരിപാടിക്കാണ് തുടക്കമായത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നേരിട്ട് മുഖ്യമന്ത്രി ദിവസം മുഴുവൻ പരാതികള്‍ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദര്‍ശൻ’ പരിപാടി.

ബംഗളൂരുവില്‍ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജൻ ദര്‍ശൻ’. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ എത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമടക്കം 20 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പ്രിൻസിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, എല്ലാ വകുപ്പുകളുടെയും കമ്മീഷണര്‍മാര്‍ എന്നിവരെല്ലാം സന്നിഹിതരാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇത് രണ്ടാം തവണയാണ് ‘ജൻ ദര്‍ശൻ’ സംഘടിപ്പിക്കുന്നത്. പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനായി എത്തുന്നവര്‍ക്ക് ക്യു.ആര്‍. കോഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയിലെയും പരാതികള്‍ തരംതിരിക്കാനും ഉദ്യോഗസ്ഥര്‍ സംവിധാനം തയാറാക്കി.

അതേസമയം, പൊലീസ് സബ് ഇൻസ്പെക്ടര്‍മാരുടെ പോസ്റ്റിലേക്കുള്ള പരീക്ഷയുടെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഏതാനും ഉദ്യോഗാര്‍ത്ഥികള്‍ ഇവിടെ പ്രതിഷേധിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group