Home കേരളം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, അടുത്ത ബന്ധു അറസ്റ്റില്‍

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, അടുത്ത ബന്ധു അറസ്റ്റില്‍

by admin

കാസർഗോഡ്: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

ഈ സമയത്താണ് ബന്ധു എത്തിയത്. വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.ഇതോടെ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. നിലവിളി കേട്ട അയല്‍വാസികളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കള്‍ എത്തിയശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് ബന്ധുവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group