Home Featured ജി.എൻ.ഡി കോളജ് കാമ്ബസില്‍ സംഘര്‍ഷം; 19 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

ജി.എൻ.ഡി കോളജ് കാമ്ബസില്‍ സംഘര്‍ഷം; 19 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

by admin

ബംഗളൂരു: ബിദറിലെ ജി.എൻ.ഡി കോളജില്‍ ഇരുവിഭാഗം വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 19 വിദ്യാർഥികളെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു. കോളജ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ മതപരമായ ഗാനം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.

അന്വേഷിക്കാൻ അഞ്ചു അധ്യാപകരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചുഇതുസംബന്ധിച്ച അന്വേഷണം പൂർത്തിയാവുന്നതുവരെ 19 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാൻ അഞ്ചു അധ്യാപകരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു. മേയ് 29നാണ് സംഭവം. കോളജ് ഫെസ്റ്റിനിടെ ‘ജയ് ശ്രീറാം’ ഗാനം വെച്ചത് ഒരു വിഭാഗം വിദ്യാർഥികള്‍ ചോദ്യം ചെയ്തതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തില്‍ ഗാന്ധിഗഞ്ജ് പൊലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group