Home Featured സിവില്‍ സര്‍വിസ് പരീക്ഷ; ദലിത് വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ ഹോസ്റ്റല്‍ സ്ഥാപിക്കാൻ കർണാടക സർക്കാർ

സിവില്‍ സര്‍വിസ് പരീക്ഷ; ദലിത് വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ ഹോസ്റ്റല്‍ സ്ഥാപിക്കാൻ കർണാടക സർക്കാർ

by admin

ബംഗളൂരു: സിവില്‍ സർവിസ് പരീക്ഷകള്‍ക്ക് പഠിക്കുന്ന എസ്.സി-എസ്.ടി. വിഭാഗങ്ങളില്‍പെട്ട വിദ്യാർഥികള്‍ക്ക് ഡല്‍ഹിയില്‍ ഹോസ്റ്റല്‍ സ്ഥാപിക്കാൻ കർണാടക സർക്കാർ പദ്ധതി.

ഇവർക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. ഡല്‍ഹിയില്‍ സ്ഥലം കണ്ടെത്തുമെന്നും മികച്ച ലൈബ്രറി ഉള്‍പ്പെടെയുള്ള ഹോസ്റ്റലാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സാമ്ബത്തിക സഹായം മാസം 10,000 രൂപയില്‍നിന്ന് 15,000 രൂപയാക്കി വർധിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. എസ്.സി.-എസ്.ടി ഉപപദ്ധതികളുടെ തുക ഉപയോഗിച്ചായിരിക്കും ഇത്.

സിവില്‍ സർവിസ് പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പലരും ഡല്‍ഹിയാണ് തിരഞ്ഞെടുക്കാറ്. വിദഗ്ധ പരിശീലനത്തിനുള്ള അവസരങ്ങള്‍ കൂടുതലുണ്ടെന്നതാണ് കാരണം.

You may also like

error: Content is protected !!
Join Our WhatsApp Group