Home Featured സിഐടിയു ദേശീയ അധ്യക്ഷയായി കെ. ഹേമലത

സിഐടിയു ദേശീയ അധ്യക്ഷയായി കെ. ഹേമലത

by admin

ബെംഗളൂരു: സിഐടിയു ദേശീയ പ്രസിഡന്‍റായി കെ ഹേമലതയെയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും തിരഞ്ഞെടുത്തു. ബെംഗളൂരുവില്‍ നടന്ന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം സായിബാബുവാണ് ട്രഷറര്‍. 425 അംഗ ജനറല്‍ കൗണ്‍സിലും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് 178 അംഗങ്ങളാണ് ജനറല്‍ കൗണ്‍സിലിലുള്ളത്.

വൈസ് പ്രസിഡന്‍റുമാര്‍: എ.കെ.പത്മനാഭന്‍, ആനത്തലവട്ടം ആനന്ദന്‍, എ.സുന്ദര്‍രാജന്‍, ജെ.മേഴ്സിക്കുട്ടി അമ്മ, സുഭാഷ് മുഖര്‍ജി, മണിക് ദേ, ഡി.എല്‍.കാരാട്, മാലതി ചിട്ടി ബാബു, എസ്.വരലക്ഷ്മി, ബിഷ്ണു മൊഹന്തി, ചുക്ക രാമുലു, ജി.ബേബി റാണി, ആര്‍.ലക്ഷ്മയ്യ.

സെക്രട്ടറിമാര്‍: എസ്.ദേവ്റോയ്, എളമരം കരീം, കശ്മീര്‍ സിങ് ഠാക്കൂര്‍, പ്രശാന്ത് നന്ദി ചൗധരി, ജി.സുകുമാരന്‍, പി.നന്ദകുമാര്‍, ഡി.ഡി.രാമാനന്ദന്‍, എ.ആര്‍.സിന്ധു, കെ.ചന്ദ്രന്‍പിള്ള, മീനാക്ഷി സുന്ദരം, ഉഷാ റാണി, ആനാടി സാഹു, മധുമിത ബന്ദ്യോപാധ്യായ, അമിത്വ ഗുഹ, ആര്‍.കരുമലിയന്‍, തപന്‍ ശര്‍മ, പ്രമോദ് പ്രധാന്‍, കെ.എന്‍.ഉമേഷ്, സി.എച്ച്‌.നരസിംഗ റാവു, ദീപ കെ.രാജന്‍, ലളിത് മോഹന്‍ മിശ്ര, പലാഡുഗു ഭാസ്കര്‍, സിദീപ് ദത്ത.

മോദി ഹിറ്റ്ലര്‍ -സിദ്ധരാമയ്യ; 130 കോടി ജനങ്ങള്‍ക്ക് മോദിയെ അറിയാമെന്ന് ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനവ ഹിറ്റ്ലറും മുസോളിനിയും ആണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

സിദ്ധരാമയ്യക്ക് മറുപടിയുമായി ബി.ജെ.പി കര്‍ണാടക നേതൃത്വവും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ചാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത്. ഹിറ്റ്‌ലര്‍, ബെനിറ്റോ മുസ്സോളിനി, ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ എന്നിവരുടെ ഭരണവും മോദിയുടെ ഭരണവും തമ്മില്‍ സാമ്യമുണ്ട്. കുറച്ചുദിവസങ്ങള്‍ കൂടിയേ മോദിയുടെ ഭരണം നിലനില്‍ക്കൂ എന്നും അദ്ദേഹം പറഞ്ഞു.

“അദ്ദേഹം പ്രധാനമന്ത്രിയാണ്. വരട്ടെ, ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് അദ്ദേഹം നൂറ് തവണയെങ്കിലും പറഞ്ഞാല്‍ അത് നടക്കില്ലെന്ന് ഞാന്‍ വ്യക്തമാക്കും. ആളുകള്‍ വിശ്വസിക്കില്ല. പക്ഷേ ഹിറ്റ്‌ലറിന് എന്ത് സംഭവിച്ചു? കുറച്ചുകാലം ആഡംബരത്തോടെ നടന്നു. മുസ്സോളിനിക്കും ഫ്രാങ്കോക്കും എന്ത് സംഭവിച്ചു? മോദിയും കുറച്ച്‌ ദിവസത്തേക്ക് മാത്രമേ ഇതുപോലെ ചുറ്റിക്കറങ്ങുകയുള്ളൂ” -അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ വ്യക്തിത്വം രാജ്യത്തിനാകെ അറിയാമെന്നും ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തെ ദോഷകരമായി ബാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച്‌ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ”ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് മോദിയുടെ വ്യക്തിത്വം അറിയാം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഒന്നും സംഭവിക്കില്ല. ഗുജറാത്തില്‍ പോലും അവര്‍ ഇങ്ങനെ സംസാരിച്ചു. എന്നിട്ടും അദ്ദേഹം പരമാവധി വോട്ടില്‍ വിജയിച്ചു. അത് തന്നെയാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നത്” -മുഖ്യമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group