Home Featured അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ കാണാൻ മോദിയെ ക്ഷണിച്ച്​ ബംഗളൂരു പൗരന്മാർ

അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ കാണാൻ മോദിയെ ക്ഷണിച്ച്​ ബംഗളൂരു പൗരന്മാർ

by admin

ബംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മോശം അവസ്ഥയും കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗളൂരുവിലേക്ക് ക്ഷണിച്ച് പൗരൻമാർ. കിഴക്കൻ ബംഗളൂരു സന്ദർശന വേളയിൽ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ ‘ജീർണ്ണിച്ച അവസ്ഥ കണ്ട് മനസിലാക്കാൻ നരേന്ദ്ര മോദിയെ ശനിയാഴ്ച പൗരന്മാർ ക്ഷണിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ ഉദ് ഘാടന മഹാമഹവുമായി മോദി രംഗത്തുണ്ട്. പുതിയ മെട്രോ പാത ഉദ്ഘാടനത്തിന് മോദി എത്തിയ വേളയിലാ പൗരൻമാരുടെ ക്ഷണം. ഈസ്റ്റ്ബെംഗളൂരുവിലെ സിറ്റിസൺസ് മൂവ്മെന്റ് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളായ അഴുക്കുചാലുകൾ, മലിനജലങ്ങൾ, പാലങ്ങൾ, റോഡുകൾ, തടാകങ്ങൾ എന്നിവ പ്രവർത്തനരഹിതമായ നിരവധി സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും ട്വീറ്റുകളുടെ പരമ്പരയായി നൽകി. പുഞ്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയും ഒപ്പം നൽകി.

“ബഹുമാനപ്പെട്ട നരേന്ദ്ര മോദി സർ, നിങ്ങൾ ഇന്ന് മഹാദേവപുരയിലായതിനാൽ ദയവായി സർജാപുര റോഡ് സന്ദർശിച്ച് കാർമലാരം പാലം കാണുക. പൊളിഞ്ഞ പാലം കണ്ടാൽ അഭിമാനം തോന്നും എന്നായിരുന്നു ഒരു ട്വീറ്റ്. ഇതുപോലെ നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വേദനിപ്പിച്ചു, പ്രഭാസിനൊപ്പം ഇനിയില്ല; അനുഷ്ക ഷെട്ടി കടുത്ത തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ സിനിമകളില്‍ പ്രിയപ്പെട്ട താര ജോഡിയാണ് പ്രഭാസും അനുഷ്ക ഷെട്ടിയും. പ്രഭാസിന്റെ ഏറ്റവും നല്ല ഓണ്‍ സ്ക്രീന്‍ പെയറായാണ് അനുഷ്ക ഷെട്ടി അറിയപ്പെടുന്നത്.

ബാഹുബലി എന്ന സിനിമയിലൂടെയാണ് പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രഭാസ്-അനുഷ്ക ഷെട്ടി ജോഡി ശ്രദ്ധ നേടുന്നതെങ്കില്‍ അതിന് മുമ്ബേ ഈ ജോഡി തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായിട്ടുണ്ട്.

മികച്ച സ്ക്രീന്‍ പ്രസന്‍സുള്ള രണ്ട് പേരും ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുമ്ബോള്‍ ആരാധകര്‍ ആഘോഷമാക്കുന്നു. ഇരുവരും ഓഫ് സ്ക്രീനിലും നല്ല സുഹൃത്തുക്കളാണ്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടില്ല. ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടി ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. മറുവശത്ത് പ്രഭാസ് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായി ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായി.

അന്നും ഇന്നും ഒരു പോലെ തുടരുന്ന ഗോസിപ്പാണ് അനുഷ്ക-പ്രഭാസ് പ്രണയം. ഇരുവരും ഏറെ നാള്‍ കടുത്ത പ്രണയത്തിലായിരുന്നെന്നു എന്നാല്‍ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നുമാണ് വന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലെന്നാണ് പ്രഭാസും അനുഷ്കയും വ്യക്തമാക്കിയത്. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ പ്രണയമില്ലെന്നും അനുഷ്ക ഷെട്ടി മുമ്ബൊരിക്കല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഗോസിപ്പുകള്‍ അതുകൊണ്ടൊന്നും അടങ്ങിയില്ല. അടുത്തിടെയും ഇത് സംബന്ധിച്ച്‌ ചില സൂചനകള്‍ വന്നിരുന്നു. അനുഷ്ക ഷെട്ടിയുമായുള്ള ബന്ധം പ്രഭാസ് ഉപേക്ഷിക്കുകയായിരുന്നെന്നും മറ്റൊരു മുതിര്‍ന്ന നടനുമായി അനുഷ്ക അടുത്തതോടെയാണ് ഈ ബന്ധം അവസാനിച്ചതെന്നും കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ താരങ്ങള്‍ പ്രതികരിച്ചില്ല.

വര്‍ഷങ്ങളായി തുടരുന്ന ഗോസിപ്പായതിനാല്‍ അവരിത് കാര്യമാക്കിയതുമില്ല. ഇപ്പോഴിതാ അനുഷ്കെയയും പ്രഭാസിനെയും കുറിച്ചുള്ള മറ്റൊരു വിവരമാണ് തെലുങ്ക് മാധ്യമങ്ങളില്‍ വരുന്നത്. പ്രഭാസിനൊപ്പം ഇനി അഭിനയിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണത്രെ അനുഷ്ക ഷെട്ടി.

പ്രഭാസില്‍ നിന്നും വളരെ വേദനിപ്പിച്ച അനുഭവം അനുഷ്കയ്ക്കുണ്ടായെന്നാണത്രെ നടിയുടെ ടീമംഗം അറിയിച്ചിരിക്കുന്നത്. എന്താണ് നടന്നതെന്ന് പറയാന്‍ പറ്റില്ലെന്നും പുറത്ത് വന്ന ട്വീറ്റില്‍ പറയുന്നു. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ അനുഷ്ക എവിടെയും തുറന്ന് സംസാരിക്കാറില്ല. സോഷ്യല്‍ മീഡിയയിലും അനുഷ്ക സജീവമല്ല.

മറുവശത്ത് പ്രഭാസും സ്വകാര്യത സംരക്ഷിക്കുന്നയാളാണ്. ആദിപുരുഷാണ് പ്രഭാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടിയാണ് അനുഷ്ക ഇപ്പോള്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന സിനിമ. പ്രഭാസിന് ആദിപുരുഷിന് പുറമെ സലാര്‍, പ്രൊജക്‌ട് കെ എന്നീ സിനിമകളും റിലീസ് ചെയ്യാനുണ്ട്.

കരിയറില്‍ രണ്ട് പേരും ഇപ്പോള്‍ നല്ല സമയത്തല്ല ഉളളത്. അനുഷ്ക ഷെട്ടി സിനിമകളില്‍ പഴയത് പോലെ സജീവമല്ല. തിരക്ക് പിടിച്ച്‌ സിനിമകള്‍ ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് അനുഷ്ക ഷെട്ടി. മറുവശത്ത് പ്രഭാസ് തുടരെ സിനിമകള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സിനിമകള്‍ പ്രേക്ഷകര്‍ക്ക് നിരാശയാവുന്നു. രാധേ ശ്യാം എന്ന സിനിമയുടെ കനത്ത പരാജയം ചര്‍ച്ചയായിരുന്നു.

പുറത്തിറങ്ങാനിരിക്കുന്ന ആദിപുരുഷ് റിലീസിന് മുന്നേ തന്നെ പ്രേക്ഷകര്‍ക്ക് നിരാശയായി. കാര്‍ട്ടൂണ്‍ നിലവാരത്തിലുള്ള വിഎഫ്‌എക്സാണ് സിനിമയുടെ ടീസറില്‍ കാണുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതേസമയം സലാര്‍, പ്രൊജക്‌ട് കെ എന്നീ സിനിമകളില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ട്. സലാറില്‍ നടന്‍ പൃഥിരാജും പ്രധാന വേഷത്തിലെത്തുന്നു. അതിനാല്‍ മലയാളി പ്രേക്ഷകരും ആകാംക്ഷയിലാണ്. അന്നും ഇന്നും പ്രശാസിന് വലിയ ആരാധക പിന്തുണയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group