ബെംഗളൂരു : പ്രമാദമായ രേണുകാസ്വാമി കൊലക്കേസിലെ പ്രതിയായ നടൻ ദർശന് ബെംഗളൂരു വിമാനത്താവളത്തിൽ സിഐഎസ്എഫ് അംഗങ്ങളുടെ അകമ്പടി. ശനിയാഴ്‌ച പുലർച്ചെ തായ്‌ലാൻഡിൽനിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് സിഐഎസ്എഫ് വിവിഐപി പരിഗണന നൽകിയത്. പുറത്ത് കാറിനുള്ളിൽ കയറുന്നതുവരെ സിഐഎസ്എഫ് ജവാന്മാർ ഒപ്പമുണ്ടായിരുന്നു. കാറിൽ കയറിയതിനുശേഷം ദർശൻ ഇവർക്ക് നന്ദിയറിയിക്കുകയും ചെയ്തു.
സിഐഎസ്എഫ് അകമ്പടിയോടെ ദർശൻ വിമാനത്താവളത്തിൽനിന്ന് വരുന്ന വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, സംഭവത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷണം നടത്തുമെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പ്രതികരിച്ചു.ദർശന്റെ സുഹൃത്തുകൂടിയായ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശം അയച്ചതിനെ തുടർന്നാണ് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ശാരീരികപീഡനമേൽപ്പിച്ചതിനുശേഷം കൊന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ദർശൻ പുതിയസിനിമയുടെ ചിത്രീകരണത്തിനായി തായ്ലാൻഡിൽ പോയതായിരുന്നു.
ദർശന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതിയുടെ വിധിയിൽ കഴിഞ്ഞദിവസം സുപ്രീംകോടതി കടുത്ത അതൃപ്‌തിയറിയിച്ചിരുന്നു.ജാമ്യം സുപ്രീംകോടതി റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.ഇതിനിടെയാണ് വിമാനത്താവളത്തിലെ വിവിഐപി പരിഗണന വിവാദത്തിലായത്.
കുഞ്ഞിനെ ബസ് സ്റ്റാൻഡില്‍ ഉപേക്ഷിച്ച്, അമ്മ ഇൻസ്റ്റ സുഹൃത്തിനൊപ്പം കടന്നു
15-മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് യുവതി ഇൻസ്റ്റയില്‍ പരിജയപ്പെടുത്തിയ ആണ്‍സുഹൃത്തിനൊപ്പം കടന്നു.തെലങ്കാന നല്‍ഗൊണ്ട ബസ് സ്റ്റാൻഡിലാണ് സംഭവം. കാമുകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി തൻ്റെ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്നാണ് വിവരം. കുഞ്ഞിൻ്റെ കരച്ചില്‍ കേട്ടെത്തിയ തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരാണ് സംഭവം പോലീസില്‍ അറിയിച്ചത്.പോലീസെത്തി ഭർത്താവിനെ വിളിച്ച് കുട്ടിയെ കൈമാറുകയായിരുന്നു.
അതേസമയം സിസിടീവി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയുടെ അമ്മയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. യുവതി ഹൈദരാബാദ് സ്വദേശിയും ഇവരുടെ കാമുകൻ നല്‍ഗൊണ്ട ഓള്‍ഡ് ടൗണ്‍ സ്വദേശിയുമാണ്.യുവതി കടന്ന ബൈക്കിൻ്റെ നമ്ബർ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി. അന്വേഷണത്തിലാണ് യുവതിയുടെ ഇൻസ്റ്റഗ്രാം പ്രണയകഥ പോലീസും അറിയുന്നത്. പിന്നീട് സ്ത്രീയെയും ഇൻസ്റ്റാഗ്രാം കാമുകനെയും.. ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവർക്ക് കൗണ്‍സിലിംഗ് നല്‍കി.. കുട്ടിയെ ഭർത്താവിന് കൈമാറിയ ശേഷമാണ് പോലീസ് സ്റ്റേഷനില്‍ നിന്നും ഇവരെ വിട്ടത്.