ബെംഗളൂരു: ക്രിസ്മസ് തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണ്ണാടക ആര്‍ടിസി.കെസി വേണുഗോപാല്‍ എംപി ഈ വിഷയം കര്‍ണ്ണാടക സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണ്ണാടക ആര്‍ടിസിസിയിടെ നടപടി. ശബരിമല തീര്‍ത്ഥാടകരെ കൂടി പരിഗണിച്ച് പമ്ബ ഉള്‍പ്പെടെ ഏട്ട് ജില്ലകളിലേക്കാണ് ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തുക. 24, 25 തീയതികളിലായി 17ഓളം ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും. എറണാകുളത്തേക്ക് 5 ബസ്സുകള്‍ സർവീസ് നടത്തും. പാലക്കാട് തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നു വീതം ബസ്സുകളുണ്ടാകും.
കോട്ടയം, കണ്ണൂര്‍, പമ്ബ എന്നിവിടങ്ങളിലേക്ക് ഓരോ ബസ്സുകള്‍ വീതം സര്‍വീസ് നടത്താനാണ് ഈ തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.അതെസമയം ഡിസംബർ 19, 20, 24 തീയതികളില്‍ യാത്ര പുറപ്പെടുന്നവർക്കും, ഡിസംബർ 26, 28 തീയതികളില്‍ ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്നവർക്കും വേണ്ടി ആയിരം ബസ്സുകള്‍ ഓടിക്കുമെന്ന് നേരത്തെ കർണാടക ആർടിസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലേക്കുള്ള യാത്രക്കാർ വലിയ ദുരിതത്തിലാണ് ഇപ്പോഴും. വേണ്ടത്ര ബസ്സുകളോ ട്രെയിനുകളോ ഇല്ല. സാധാരണ സർവീസുകള്‍ക്ക് പുറമെ ആയിരം ബസ്സുകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് ഓടുമെന്നാണ് അറിയിച്ചിരുന്നത്.ഈ 1000 അധിക ബസുകള്‍ക്ക് പുറമെ വേറെയും ബസ്സുകള്‍ വിവിധ ജില്ലാ റൂട്ടുകളില്‍ നിന്ന് തുടങ്ങുമെന്നും അറിയിപ്പുണ്ടായിരുന്നു. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് എല്ലാ താലൂക്ക്, ജില്ലാ ബസ് സ്റ്റാൻഡുകളില്‍ നിന്നും അധിക സർവീസുകള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. പുറപ്പെടുന്ന സ്ഥലങ്ങളെയും സമയത്തെയും കുറിച്ച് കർണാടക ആർടിസിയുടെ ടിക്കറ്റ് റിസർവേഷൻ സിസ്റ്റത്തില്‍ വിവരങ്ങള്‍ ലഭ്യമാണ്. കെഎസ്‌ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ വിവരങ്ങള്‍ ലഭിക്കും.