Home കേരളം ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍

by admin

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. രണ്ടു ട്രെയിനുകളും ഇരുവശങ്ങളിലുമായി ഓരോ സര്‍വീസുകളാണ് നടത്തുക.എസ്എംവിടി ബെംഗളൂരു കണ്ണൂർ എക്സ‌്പ്രസ് സ്പെഷ്യല്‍ (06575/06576)ഡിസംബര്‍ 24 ന് വൈകിട്ട് 4.35 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06575) വ്യാഴാഴ്ച‌ രാവിലെ 7.50ന് കണ്ണൂരിലെത്തും. വ്യാഴാഴ്ച രാവിലെ 10 ന് കണ്ണൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06576) വെള്ളിയാഴ്ച പുലർച്ചെ 12.15 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തും.

കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍എസ്എംവിടി ബെംഗളൂരു -കൊല്ലം എക്സ്പ്രസ് സ്പെഷ്യല്‍ (06573/06574)ക്രിസ്മസ് ദിവസമായ 25ന് വൈകിട്ട് 3 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06573) 26നു രാവിലെ 6.30നു കൊല്ലത്തെത്തും. തിരിച്ച് അന്ന് രാവിലെ 10.30 ന് കൊല്ലത്ത്നിന്ന് പുറപ്പെടുന്ന ട്രെയിൻ (06574) 27നു പുലർച്ചെ 3.30ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തും. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group