ശിവമോഗ: കര്‍ണാടകയിലെ ശിവമോഗയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. പുരോഹിതന്‍ അധ്യാപകനായ കോളേജിലെ വിദ്യാര്‍ഥിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. വൈദികനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി പിന്നാക്ക വിഭാഗത്തില്‍പെട്ടതായതുകൊണ്ട് കുറ്റാരോപിതനായ വൈദികനെതിരെ ജാതി അധിക്ഷേപക്കേസുകളും ചുമത്തിയിട്ടുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശിവമോഗയിലെ സഭയുടെ കീഴിലുള്ള കോളേജിലാണ് വൈദികന്‍ പഠിപ്പിച്ചിരുന്നത്. ആരോപണ വിധേയനായ പുരോഹിതനെതിരെ സഭയുടെ ഭാഗത്തില്‍ നിന്ന് തുടക്കത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന് നാട്ടുകാര്‍ ഉന്നയിച്ചു.എന്നാല്‍, കുറ്റാരോപിതനായ വൈദികനെതിരെ പൊലീസ് നടപടിയെടുക്കുന്നത് വരെ സഭ മൗനം പാലിച്ചെന്നാണ് ആരോപണം.
വൈദികനെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വൈദികനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിട്ടുണ്ട്.
‘മൊയ്‌തീനായി മനസില്‍ കണ്ടത് ഉണ്ണിയെ, പക്ഷെ നിരസിച്ചു’; വെളിപ്പെടുത്തലുമായി ആര്‍എസ് വിമല്‍
‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന സിനിമയില്‍ മൊയ്‌തീൻ എന്ന കഥാപാത്രമായി ആദ്യം മനസില്‍ കണ്ടിരുന്നത് നടൻ ഉണ്ണി മുകന്ദനെയായിരുന്നു എന്ന് സംവിധായകൻ ആര്‍എസ് വിമല്‍.
എന്നാല്‍ ഉണ്ണി അതില്‍ നിന്നും സ്നേഹത്തോടെ പിൻമാറുകയായിരുന്നു എന്ന് വിമല്‍ പറഞ്ഞു. ‘ശശിയും ശകുന്തളയും’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് വിമലിന്റെ വെളിപ്പെടുത്തല്‍.
കേരളത്തിലെ പ്രമുഖരായവരുടെ മഹാത്യാഗത്തെ കുറിച്ച് ഞാൻ ഒരു ഡോക്യുമെന്ററി സീരിസ് ചെയ്‌തിരുന്നു. അതില്‍ ഒന്നായിരുന്നു ജലം കൊണ്ട് മുറിവേറ്റവള്‍. അതാണ് എന്ന് നിന്റെ മൊയ്‌തീൻ എന്ന സിനിമ ആയത്. അത് സിനിമയാക്കുന്നതിന് മുൻപ് ഉണ്ണിയായിരുന്നു എന്റെ ഉള്ളില്‍ മൊയ്‌തീൻ. കഥപറയാൻ പോകുമ്ബോള്‍ അദ്ദേഹത്തിന്റെ നീണ്ട മൂക്കും മൊയ്‌തീന്റെ പോലുള്ള മുഖവും ആയിരുന്നു മനസില്‍. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. ”എന്റെ മൊയ്തീൻ താങ്ങള്‍ ആണ്, ഇതൊന്ന് കണ്ട് നോക്കൂ” എന്ന് ഉണ്ണിയോട് പറഞ്ഞു. ഉണ്ണി ഡോക്യുമെന്ററി മുഴുവൻ കണ്ടു.
അതില്‍ അച്ഛൻ മൊയ്തീനെ കുത്തുന്ന രംഗം കണ്ടപ്പോള്‍ ഉണ്ണി ലാപ് ടോപ്പ് തള്ളിനീക്കി. ഉണ്ണി ഒരു മാടപ്രാവിനെ പോലെയാണ്. ഉണ്ണിയെ അറിയാവുന്നവര്‍ക്ക് അതറിയാം. വലിയ ശരീരവും നൈര്‍മല്യം നിറഞ്ഞ പെട്ടെന്ന് ഫീല്‍ ആകുന്ന മനസുമാണ് അദ്ദേഹത്തിന്. ആ ഒരു രംഗം അദ്ദേഹത്തിന് താങ്ങാൻ കഴിയില്ലായിരുന്നു. ‘ഈ സിനിമ ചെയ്യുന്നില്ല ചേട്ട’ എന്നു പറഞ്ഞു.
ഒരു കാര്യം കൂടി, കര്‍ണനു ശേഷം സിനിമ ചെയ്യാമെന്നു വിചാരിച്ചാണ് മറ്റൊരു സംവിധാന പ്രക്രിയയില്‍ കൈ കൊടുക്കാതിരുന്നത്. ഞാനും ഉണ്ണിയും ചേര്‍ന്ന വലിയ പ്രോജക്‌ട് ഉടനെ ചെയ്യുന്നുണ്ട്. അതിന്റെ വിവരങ്ങള്‍ പതിയെ അറിയിക്കാം.”- ആര്‍എസ് വിമല്‍ പറഞ്ഞു. 2015ലാണ് പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്‌തീൻ റിലീസായത്. പാര്‍വതിയാണ് കാഞ്ചനമാലയായി എത്തിയത്. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങള്‍ ചിത്രം സ്വന്തമാക്കി.