Home Featured ബംഗളൂരു: ചൂഢസാന്ദ്ര തടാകം നവീകരിക്കുന്നു

ബംഗളൂരു: ചൂഢസാന്ദ്ര തടാകം നവീകരിക്കുന്നു

by admin

ബംഗളൂരു: 26 ഏക്കര്‍ വിസ്തൃതിയുള്ള ചൂഢസാന്ദ്ര തടാകം നവീകരിക്കുന്നു. ജലസംഭരണം 84 മില്യന്‍ ലിറ്ററില്‍നിന്ന് 150 മില്യന്‍ ലിറ്ററാക്കുക, ജൈവ വൈവിധ്യം, ജലത്തിന്‍റെ ശുദ്ധത വർധിപ്പിക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.പ്രദേശത്തെ 3,000 കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനകരമാവും. കൈയേറ്റങ്ങളും കളകളും നീക്കി മലിനജലം തിരിച്ചുവിട്ട് തണ്ണീര്‍തടം നിർമിക്കുകയും ആമ്ബല്‍ അടക്കമുള്ള ശുദ്ധജല സസ്യങ്ങള്‍ വളർത്തുകയും ചെയ്ത് ജലത്തിന്‍റെ ഗുണ നിലവാരം സംരക്ഷിക്കും.

തടാകത്തിലെ ചളി നീക്കം ചെയ്യുകയും തീരത്ത് തദ്ദേശീയമായ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തുകൊണ്ട് ജൈവ വൈവിധ്യം സംരക്ഷിക്കും. ബോഷ് കമ്ബനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച്‌ ‘സേ ട്രീസ്’ എന്ന സന്നദ്ധ സംഘടനയാണ് തടാക നവീകരണ പദ്ധതി നടപ്പാക്കുന്നത്.ആഷി വുഡ്‌സ്വാലോ’ പോലുള്ള പക്ഷി ഇനങ്ങളുടെ തിരിച്ചുവരവ് പരിസ്ഥിതിയുടെ വീണ്ടെടുക്കലാണെന്നും ഇത് നവീകരണ പ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നുവെന്നും ചൂഢസാന്ദ്ര തടാക പുനരുദ്ധാരണ നിരീക്ഷണ വിലയിരുത്തല്‍ സംഘത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. രാജ്കമല്‍ ഗോസ്വാമി പറഞ്ഞു. മറ്റ് ജലാശയങ്ങളുടെ പുനരുദ്ധാരണ പദ്ധതികള്‍ക്ക് ഇത് ഒരു മാതൃകയാകുമെന്ന് സേ ട്രീ സ്ഥാപകൻ കപില്‍ ശർമ പറഞ്ഞു.

മറവിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ നഗരത്തിലുള്ളവര്‍… രസകരമായ കണക്കുകളുമായി യൂബര്‍

നമുക്കെല്ലാം യാത്രയ്ക്കിടയില് മറവി സംഭവിക്കാറുണ്ട്. സ്വന്തം സാധനങ്ങള് മറന്നു വച്ച്‌ വാഹനങ്ങളില് നിന്ന് ഇറങ്ങിപ്പോകുന്നവരാണ് കൂടുതല് പേരും.മുമ്ബ് ഡല്ഹിക്കാരായിരുന്നു ഇത്തരത്തില് ഏറെ ഉണ്ടായിരുന്നത്. എന്നാല് അവരെ പിന്തള്ളി ഇപ്പോള് മുംബൈക്കാരാണ് മുന്നില് വരുന്നത്. ഓണ്ലൈന് ടാക്സി സര്വീസായ യൂബറിന്റെ 2024 ലെ ‘ലോസ്റ്റ് ആന്റ് ഫണ്ട് ഇന്ഡക്ടസ’് റിപോര്ട്ടിലാണ് രസകരമായ ഈ മറവിയുടെ പിന്നിലെ കഥകള്.മറക്കുന്ന സാധനങ്ങളുടെയും മറവി കൂടുതലുള്ള ദിവസങ്ങളും സമയവും നിറവുമെല്ലാം വിലയിരുത്തിയിരിക്കുകയാണ് യൂബര്.

ഇതിലൊക്കെ സമാനതകളുണ്ടെന്നും യൂബര് പറയുന്നു. കഴിഞ്ഞ രണ്ടുവര്ഷത്തോളമായി ദേശീയതലത്തില് മറവിയില് ഡല്ഹിയായിരുന്നു മുന്നില് എത്തിയിരുന്നത്. മാത്രമല്ല, ബംഗളൂരു, പൂനെ, കൊല്ക്കത്ത എന്നീ നഗരങ്ങളും യഥാക്രമം മൂന്നുമുതല് അഞ്ചാം സ്ഥാനം വരെ എത്തിയിട്ടുണ്ട്. യാത്രയില് നഷ്ടപ്പെടുന്ന വസ്തുക്കള് തിരിച്ചു കിട്ടാന് യൂബര് ആപ്പില് പ്രത്യേകമായ ക്രമീകരണവുമുണ്ട്.

കഴിഞ്ഞ വര്ഷം ടാക്സിയില് മറന്നുവച്ചവയില് ബാഗുകള്, ഇയര്ഫോണുകള്, മൊബൈല് ഫോണുകള്, വാലറ്റ്, കണ്ണട, താക്കോല്, വസ്ത്രങ്ങള്, പാസ്പോര്ട്ട്, വിവാഹസാരി തുടങ്ങി സ്വര്ണത്തിന്റെ ബിസ്കറ്റ് വരെ ചിലര് യൂബറില് മറന്നു വച്ചിരുന്നു. ഇതില് കൂടുതലും ബാഗും ഫോണും വാലറ്റുമായിരിക്കും.മാത്രമല്ല പശുവിന്നെയ്യ്, വീല്ചെയര്, പുല്ലാങ്കുഴല്, വിഗ്ഗ്, ഗ്യാസ് സ്റ്റൗ, ടെലിസ്കോപ്പ്, അള്ട്രാ സൗണ്ട് ടോഗ്ബാര്ക്ക് കണ്ട്രോളര് തുടങ്ങിയവയും മറന്നുവയ്ക്കാറുണ്ട്. കൂടുതല് മറവിയുണ്ടാകുന്ന ദിവസങ്ങള്- വെള്ളി, ശനി, ഞായര്. കൂടുതലും മറന്നു വയ്ക്കുന്നത് മൊബൈല് ഫോണുകള്- ആപ്പിള്, വണ്പ്ലസ്, സാംസങ് എന്നിവയും.

You may also like

error: Content is protected !!
Join Our WhatsApp Group