ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന.
ഒരു മാസത്തിനിടെ 60,000-തോളം കൊവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരുമാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു. 2022 ഡിസംബർ എട്ട് മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇവയിൽ 5,503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്നാണെന്ന് ജിയാവോ വ്യക്തമാക്കി. 54,435 പേർ മരണപ്പെട്ടത്, ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ ഉള്‍പ്പടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു പിന്നാലെ കൊവിഡ് വന്നതിനെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു. മരണമടഞ്ഞവരുടെ ശരാശരി പ്രായം എൺപത് ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരിൽ 90 ശതമാനവും 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആണെന്നും റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, ചൈനയിലെ ഉയര്‍ന്ന കൊവിഡ് നിരക്കുകളില്‍ ആശങ്കയുണ്ടെന്ന് നേരത്തെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ചൈനയിലെ ആരോഗ്യ സംവിധാനത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് കുറച്ച് ദിവസം മുമ്പ് തന്നെ പറഞ്ഞിരുന്നു.
ടൈറ്റാനിക് വീണ്ടും തിയറ്ററുകളിലേക്ക് ; ആര്‍ക്കും അറിയാത്ത ആ പ്രത്യേകതകള്‍
ജെയിംസ് കാമറൂണിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന ദൃശ്യ വിസ്മയം വീണ്ടും തിയറ്ററുകളില്‍ നങ്കൂരമിടാന്‍ ഒരുങ്ങുകയാണ്.
ടൈറ്റാനിക് എന്ന ചലച്ചിത്രത്തിന്‍റെ 25 ആം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് ചിത്രം വീണ്ടും തിയറ്റര്‍ റിലീസിനൊരുങ്ങുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ മിഴിവേറിയ ദൃശ്യങ്ങള്‍ സ്ക്രീനിലെത്തിക്കാന്‍ 3ഡിയില്‍ റീമാസ്റ്റര്‍ ചെയ്ത 4 കെ എച്ച്‌ഡിആര്‍ പ്രിന്‍റാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇതിന് പുറമേ അവതാര്‍ ദി വേ ഓഫ് വാട്ടറിന് സമാനമായി 48 ഫ്രെയിംസ് പെര്‍ സെക്കന്‍റിലായിരിക്കും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്. 2023 ഫെബ്രുവരി 10ന് വാലന്‍റൈന്‍സ് വാരത്തിലാണ് ടൈറ്റാനിക്കിന്‍റെ പുതിയ പതിപ്പ് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ലിയനാഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ജാക്കിനെയും റോസിനെയും അവതരിപ്പിച്ചത്. ടൈറ്റാനിക് എന്ന ദൃശ്യ വിസ്മയം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിന് മുന്‍പ് ചിത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട വസ്തുതകളുണ്ട്…
റീ റിലീസ്
ഇത് മൂന്നാം തവണയാണ് ജെയിംസ് കാമറൂണ്‍ ചിത്രം റീ റിലീസ് ചെയ്യുന്നത്. ടൈറ്റാനിക് ദുരന്തം നടന്നതിന്‍റെ നൂറാമത്തെ വര്‍ഷമായ 2012 ലാണ് ചിത്രം ആദ്യമായി റീ റിലീസ് ചെയ്യുന്നത്. അപ്പോഴാണ് ചിത്രം ആദ്യമായി 3ഡിയിലേക്ക് മാറ്റി ചെയ്യുന്നത്. ചിത്രത്തില്‍ ടൈറ്റാനിക് മുങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസം റോസ് ആകാശത്തേക്ക് നോക്കുമ്ബോള്‍ കാണുന്ന കാഴ്ച്ച പൂര്‍ണമായും റീ ക്രിയേറ്റ് ചെയ്തതിന് ശേഷമാണ് രണ്ടാം വട്ടം ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം റിലീസ് ചെയ്ത സമയത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട ഒരു രംഗമായിരുന്നു ഇത്. തുടര്‍ന്ന് 1912 ഏപ്രില്‍ 15 നുള്ള ആകാശക്കാഴ്ച്ചയുടെ ഏകദേശ ചിത്രം നിരവധി ജ്യോതി ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ശേഷമായിരുന്നു ടൈറ്റാനിക്കിന്‍റെ രണ്ടാം വരവില്‍ ഉള്‍പ്പെടുത്തിയത്. 2012 ഏപ്രില്‍ 4 ന് ടൈറ്റാനിക്കിന്‍റെ 3ഡി വെര്‍ഷന്‍ തീയറ്ററുകളില്‍ റിലീസ് ചെയ്തു. ഏകദേശം 343 മില്ല്യണ്‍ യു.എസ് ഡോളറാണ് രണ്ടാം വരവില്‍ ടൈറ്റാനിക് സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ രണ്ടാം വരവിലെ കളക്ഷനും കൂട്ടിയാണ് ചിത്രം 2 ബില്ല്യണ്‍ ക്ലബ്ബില്‍ ഇടം പിടിക്കുന്നത്. ഇതോടെ 2 ബില്ല്യണ്‍ കളക്ഷന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമായി ടൈറ്റാനിക് മാറി. ഒപ്പം റീ റിലീസിലൂടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടവും ടൈറ്റാനിക്കിനെ തേടിയെത്തി. 2017 ല്‍ ടൈറ്റാനിക് എന്ന ചിത്രത്തിന്‍റെ 20 ആം വാര്‍ഷികത്തിന്‍റെ ഭാഗമായും ചിത്രം റീ റിലീസ് ചെയ്തിരുന്നു. ഡോള്‍ബി വിഷനിലേക്ക് കണ്‍വര്‍ട്ട് ചെയ്ത ചിത്രം 3ഡിയിലും 2ഡിയിലും തീയറ്ററുകളിലെത്തി.
റിലീസ് തീയതി മാറ്റം
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളും വിതരണ കമ്ബനികളുമായ 20ത് സെഞ്ചുറി ഫോക്സും പാരമൗണ്ട് പിക്ചേഴ്സും 1997 ജൂലൈ 2 ആം തീയതി ടൈറ്റാനിക് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിലൂടെ വേനല്‍ക്കാലത്ത് വടക്കെ അമേരിക്കയില്‍ നിന്ന് നല്ല രീതിയിലുള്ള തീയറ്റര്‍ കളക്ഷന്‍ സ്വന്തമാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ഉദ്ദേശിച്ച സമയത്തിന് മുമ്ബ് ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്‌ട് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ആ വര്‍ഷം ഏപ്രില്‍ മാസം ജെയിംസ് കാമറൂണ്‍ പറഞ്ഞു. തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസ് തീയതി അതേ വര്‍ഷം ഡിസംബര്‍ 19ലേക്ക് മാറ്റിയത്. അന്നേവരെ ഹോളിവുഡില്‍ നിന്ന് പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളെക്കാള്‍ ഉയര്‍ന്ന നിര്‍മ്മാണ ചെലവില്‍ പുറത്തിറങ്ങുന്ന ടൈറ്റാനിക് നല്ല രീതിയിലെ കളക്ഷന്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള വേനലവധി റിലീസില്‍ നിന്നും മാറ്റിവച്ചത് പലരെയും അത്ഭുതപ്പെടുത്തി.
പരാജയ ഭീതി
ഏകദേശം 200 മില്ല്യണ്‍ യു.എസ് ഡോളറായിരുന്നു ടൈറ്റാനിക്കിന്‍റെ നിര്‍മ്മാണ ചെലവ്. 200 മില്ല്യണോളം തുക ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പ്രമോഷന്‍ പരിപാടികള്‍ക്ക് വേണ്ടിയും ചെലവാക്കി. ആ സമയത്ത് 500 മില്ല്യണ്‍ യു.എസ് ഡോളര്‍ കളക്ഷന്‍ കിട്ടുന്ന ഹോളിവുഡ് ചിത്രങ്ങള്‍ പോലും അപൂര്‍വമായിരുന്നു. ആയതിനാല്‍ത്തന്നെ വമ്ബന്‍ നിര്‍മ്മാണ ചെലവുമായി വരുന്ന ടൈറ്റാനിക് ഒരു വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പലരും കണക്ക് കൂട്ടി. ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റം ഇത്തരം അഭ്യുഹങ്ങള്‍ക്ക് ആക്കം കൂട്ടി. ടൈറ്റാനിക് റിലീസിന് മുന്നോടിയായി ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴും നിരവധി നെഗറ്റീവ് റിവ്യൂസാണ് ഉണ്ടായത്. ജെയിംസ് കാമറൂണിന്റെ അതിരുകവിഞ്ഞ അഹങ്കാരം ടൈറ്റാനിക്കിനെ പരാജയത്തിന്‍റെ അടുത്തെത്തിച്ചിരിക്കുന്നു എന്നും, കണ്ട് മടുത്ത പഴയ ഹോളിവുഡ് പ്രണയകഥകളുടെ കോപ്പിയാണ് ഈ ചിത്രമെന്നുമാണ് ലോസ് ആഞ്ചലസ് ടൈംസിന്‍റെ നിരൂപകന്‍ ടൈറ്റാനിക്കിനെ വിശേഷിപ്പിച്ചത്. എന്തിന് ചിത്രം പരാജയത്തിലേക്കാണ് പോകുന്നതെന്നും ഏകദേശം 100 മില്ല്യണ്‍ യു.എസ് ഡോളറിന്‍റെ നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സംവിധായകനായ ജെയിംസ് കാമറൂണ്‍ പോലും വിശ്വസിച്ചിരുന്നതായി അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.
എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിയ ടൈറ്റാനിക് അന്നേവരെ ഉണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞു. ഏകദേശം 1.84 ബില്ല്യണ്‍ യു.എസ് ഡോളറാണ് ടൈറ്റാനിക് അന്ന് നേടിയെടുത്തത്. റിലീസിന് മുന്‍പ് മാധ്യമങ്ങള്‍ പരാജയം വിധിച്ച ടൈറ്റാനിക്കിന് 1.4 ബില്ല്യണ്‍ യു.എസ് ഡോളേഴ്സിന്‍റെ ലാഭം ഉണ്ടാക്കാന്‍ സാധിച്ചു. ഇന്നത്തെ 4 ബില്ല്യണിന്‍റെ മൂല്ല്യം വരും ആ തുക. ഇന്ത്യയില്‍ ആദ്യമായി വലിയൊരു ബോക്സ് ഓഫീസ് വിജയമായി മാറിയ ഹോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. ആദ്യമായി ലോക ബോക്സ് ഓഫീസില്‍ വണ്‍ ബില്ല്യണ്‍ ക്ലബ്ബില്‍ ഇടം നേടുന്ന ചിത്രമായിരുന്നു ടൈറ്റാനിക്. ജുറാസിക് പാര്‍ക്കിന്‍റെ 900 മില്ല്യണ്‍ എന്ന കളക്ഷന്‍ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ടൈറ്റാനിക് മാറി. നീണ്ട 12 വര്‍ഷങ്ങള്‍ വേണ്ടി വന്നു ടൈറ്റാനിക്കിന്‍റെ ഈ റെക്കോര്‍ഡ് മറി കടക്കാന്‍. 2009 ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്‍റെ തന്നെ അവതാറാണ് ബോക്സ് ഓഫീസ് കളക്ഷനില്‍ ടൈറ്റാനിക്കിനെ പിന്നിലാക്കിയത്.
ആണുങ്ങളെ കരയിച്ച ചിത്രം
ഏറ്റവും കൂടുതല്‍ പുരുഷന്മാരായ പ്രേക്ഷകരെ കരയിച്ച ചിത്രം എന്നൊരു ഖ്യാതിയും ടൈറ്റാനിക്കിനുണ്ട്. സിനിമയില്‍ റോസിന് വേണ്ടി ജാക്ക് ചെയ്ത ത്യാഗം നിരവധി പേരുടെ കണ്ണ് നനയിച്ചു. 2009 ല്‍ റിലീസ് ചെയ്ത സോമ്ബിലാന്‍റ് എന്ന ചിത്രത്തില്‍ തന്‍റെ ഇളയ മകനെ നഷ്ടപ്പെട്ട തലഹസ്സി എന്ന കഥാപാത്രം പറയുന്നത് ടൈറ്റാനിക് കണ്ടിട്ടല്ലാതെ ഞാന്‍ ഇത്രമാത്രം കരഞ്ഞിട്ടില്ലെന്നാണ്. ആ സമയത്ത് ടൈറ്റാനിക് എന്ന ചിത്രം എത്രമാത്രം ഓളമാണ് സൃഷ്ടിച്ചത് എന്നതിന്‍റെ സൂചനയായിരുന്നു ഈ സംഭാഷണ രംഗം.
സ്ത്രീകളുടെ ഇടിച്ച് കയറ്റം
അന്ന് വരെ മറ്റൊരു ചിത്രത്തിനും കണ്ടിട്ടില്ലാത്ത രീതിയില്‍ സ്ത്രീ പ്രേക്ഷകരുടെ ഇടിച്ച് കയറ്റം ഉണ്ടായ ചിത്രമായിരുന്നു ടൈറ്റാനിക്. 20ത് സെഞ്ചുറി ഫോക്സ് സ്റ്റുഡിയോയുടെ കണക്ക് പ്രകാരം ചിത്രം റിലീസ് ചെയ്ത് അതിന്‍റെ അഞ്ചാമത്തെ ആഴ്ച്ചയോടുകൂടി അമേരിക്കയിലെ 7 ശതമാനത്തോളം കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ ടൈറ്റാനിക് തീയറ്ററില്‍ നിന്ന് കണ്ടിരുന്നു. ചിത്രത്തില്‍ ജാക്ക് ആയുള്ള ലിയണാഡോ ഡി കാപ്രിയോയുടെ പ്രകടനം ആ സമയത്ത് അദ്ദേഹത്തിന് നിരവധി സ്ത്രീ ആരാധകരെ ഉണ്ടാക്കി കൊടുത്തു.