Home Featured അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം

by admin

അഞ്ച് വയസില്‍ താഴെയുള്ള നവജാത ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേർക്കാം. പൂജ്യം മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല.

എന്നാല്‍ എൻറോള്‍ ചെയ്യപ്പെടുമ്ബോള്‍ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും, 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും.

നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കല്‍ നടത്താത്ത ആധാർ കാർഡുകള്‍ അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡില്‍ പേര് ചേർക്കല്‍, സ്‌കൂള്‍/ കോളജ് അഡ്മിഷൻ, എൻട്രൻസ് / പി.എസ്.സി പരീക്ഷകള്‍, ഡിജിലോക്കർ, അപാർ, പാൻ കാർഡ് മുതലായവയില്‍ ആധാർ ഉപയോഗപ്പെടുത്തുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group