Home Featured ഭിക്ഷാടന തട്ടിപ്പ്; കുട്ടിയുടെ കൈയില്‍ വ്യാജ മുറിവുണ്ടാക്കിയയാളെ പിടികൂടി

ഭിക്ഷാടന തട്ടിപ്പ്; കുട്ടിയുടെ കൈയില്‍ വ്യാജ മുറിവുണ്ടാക്കിയയാളെ പിടികൂടി

by admin

കുട്ടികളെ ഭിക്ഷാടനത്തിന് വേണ്ടി മാഫിയകള്‍ ഉപയോഗിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് ഒരുപാട് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ കുട്ടികളെ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമാണെങ്കിലും അത് നിര്‍ബാധം തുടരുകയാണ്. അത്തരത്തിലൊരു സംഭവത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. വ്യാജ മുറിവുകളുണ്ടാക്കി കുട്ടിയെ കൊണ്ട് ഭിക്ഷയെടുപ്പിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.

പുണെയില്‍ നിന്നുള്ളതാണ് വിഡിയോ. കൈയില്‍ വലിയ പൊള്ളലുകളുള്ള കുട്ടി സഹായം അഭ്യര്‍ഥിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍, പ്രദേശത്തെ ആളുകള്‍ നടത്തിയ വിശദപരിശോധനയില്‍ കുട്ടിയുടെ കൈയിലെ പൊള്ളലുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

മെഴുക് ഉപയോഗിച്ചാണ് ഇത്തരത്തില്‍ വ്യാജ പൊള്ളലുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. കുട്ടിക്കൊപ്പം മറ്റൊരാളും പ്രദേശത്ത് ഉണ്ടായിരുന്നു. കൈയിലെ മുറിവുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ കുട്ടി കരയാൻ ആരംഭിക്കുന്നതും വിഡിയോയില്‍ കാണാം. തുടര്‍ന്ന് കുട്ടിക്കൊപ്പം ഉണ്ടായിരുന്നയാള്‍ എത്തുകയും ഇയാള്‍ക്ക് താക്കീത് നല്‍കിയ ഇരുവരേയും ആള്‍ക്കൂട്ടം വിട്ടയക്കുകയും ചെയ്യുന്നതും വിഡിയോയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group