ബംഗളൂരു: കര്‍ണാടകയിലെ ഗവണ്മെന്റ് കോളജില്‍ യൂണിഫോം നിര്‍ബന്ധമാക്കി ഉത്തരവിറക്കി. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ചിക്കമംഗളൂരു ഐ.ഡി.എസ്.ജി ഗവണ്മെന്റ് കോളജിലാണ് യൂണി ഫോം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.
ചില വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ച് കാമ്ബസിലൂടെ നടക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് കോളജ് അധികൃതരുടെ നടപടി. മുഴുവൻ വിദ്യാര്‍ഥികളും യൂണിഫോമും ഐ.ഡി കാര്‍ഡും കാമ്ബസിനുള്ളില്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് പ്രിൻസിപ്പല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കാമ്ബസ് സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ പി.യു ആദ്യവര്‍ഷം പഠിക്കുന്ന ചില വിദ്യാര്‍ഥികള്‍ അറിയാതെ ഹിജാബ് ധരിച്ചെത്തുകയായിരുന്നുവെന്നും അവരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അധ്യാപിക പ്രതികരിച്ചു.