Home Featured ചീഫ് മിനിസ്റ്റേഴ്സ് കപ്പ്: യെലഹങ്ക, കെ.ആര്‍ പുരം ടീമുകള്‍ക്ക് ജയം

ചീഫ് മിനിസ്റ്റേഴ്സ് കപ്പ്: യെലഹങ്ക, കെ.ആര്‍ പുരം ടീമുകള്‍ക്ക് ജയം

by admin

ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാള്‍ അസോസിയേഷന് (കെ.എസ്‌എഫ്.എ) കീഴില്‍ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാള്‍ ടൂർണമെന്റില്‍ വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ യെലഹങ്ക, കെ.ആർ പുരം മണ്ഡലങ്ങള്‍ക്ക് ജയം.

ബംഗളൂരു ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ യെലഹങ്ക ഒന്നിനെതിരെ ആറു ഗോളിന് മഹാലക്ഷ്മി ലേഔട്ടിനെ വീഴ്ത്തി. എസ്. രാജേഷ് ഹാട്രിക് നേടി. വൈകീട്ട് മൂന്നിന് നടന്ന രണ്ടാം മത്സരത്തില്‍ കെ.ആർ പുരം മണ്ഡലം മറുപടിയില്ലാത്ത ഒറ്റ ഗോളിന് ശിവാജി നഗറിനെ തോല്‍പിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് രാജാജി നഗർ മണ്ഡലവും ഗോവിന്ദരാജ് നഗർ മണ്ഡലവും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സർവജ്ഞനഗർ മണ്ഡലവും വിജയനഗർ മണ്ഡലവും തമ്മില്‍ മത്സരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group