Home Featured മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 78-ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 78-ാം പിറന്നാൾ

by admin

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78 ആം പിറന്നാൾ. പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ദിനം. രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും തലസ്ഥാനത്തുണ്ട്. 

ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് പിണറായി അവസാനിപ്പിച്ചത്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 7 വർഷം പൂർത്തിയാകുകയാണ്. 

ഡ്രൈവര്‍ അശ്രദ്ധമായി കാറിന്റെ ഗ്ലാസ് ഉയര്‍ത്തി; കഴുത്ത് അമര്‍ന്ന് ഒന്‍പതുകാരിയ്‌ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ഡ്രൈവര്‍ അശ്രദ്ധമായി കാറിന്റെ ഗ്ലാസ് കുടുങ്ങി ഒൻപതുകാരിയ്‌ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലാണ് സംഭവം. കാറിന് പിൻസീറ്റിലിരുന്ന ബനോത് ഇന്ദ്രജ എന്ന കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.

വിവാഹാഘോഷങ്ങള്‍ക്ക് ശേഷം നവദമ്ബതികള്‍ക്കൊപ്പം പിൻസീറ്റിലിരിക്കുകയായിരുന്നു കുട്ടി. അശ്രദ്ധമായി ഡ്രൈവര്‍ ഗ്ലാസ് ഉയര്‍ത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്ന ബനോജിന്റെ കഴുത്തില്‍ അമര്‍ന്നു. കുട്ടി ഉറക്കെ കരഞ്ഞെങ്കിലും ആരും കേട്ടില്ല. ഉച്ചത്തില്‍ പാട്ട് വെച്ചതിനാലും പടക്കം പൊട്ടിച്ചതിനാലും ആരും കുട്ടിയുടെ കരച്ചില്‍ കേട്ടില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group