ചെന്നൈ : തമിഴ്‌നാട്ടിൽ കോഴിയിറച്ചി വില കുതിച്ചുയർന്ന് കി ലോയ്ക്ക് 400 രൂപ കടന്നു. 240 രൂ പയിൽനിന്നാണ് 400 കടന്നത്.ചില്ലറവിപണിയിൽ 40 ശതമാനത്തിലധികം വർധനയുണ്ടായി. ബ്രോയിലർ കോഴി വിൽക്കുന്ന കമ്പനികൾ നൽകുന്ന കുറഞ്ഞ കോഴിവളർത്തൽ നിരക്കിനെതിരേ ജനുവരി ഒന്നു മുതൽ കർഷകർ നടത്തിവരുന്ന സമരം കാരണം ഉത്പാദനം കുറഞ്ഞതാണ് വില വർധിക്കാനുള്ള കാരണം. കൂടാതെ, തണുത്ത കാലാവസ്ഥയും ഉത്പാദനത്തെ ബാധിച്ചു.