Home Uncategorized ചുഴലിക്കാറ്റ്: ചെന്നൈയിലേക്കുള്ള 16 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ചുഴലിക്കാറ്റ്: ചെന്നൈയിലേക്കുള്ള 16 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

by admin

ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈയിലേക്കുള്ള 16 വിമാനങ്ങൾ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. അഞ്ച് അന്താരാഷ്ട്ര സർവീസുകളും 11 ആഭ്യന്തര സർവീസുകളുമാണ് ബെംഗളൂരുവിലിറങ്ങിയത്.അബുദാബി (ഇൻഡിഗോ, എത്തിഹാദ്), ദുബായ് (എമിറേറ്റ്‌സ്), ബാങ്കോക്ക് (ഇൻഡിഗോ), മസ്‌കറ്റ് (ഒമാൻ എയർ ഫ്ലൈറ്റ്‌സ്) എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകളാണ് ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടത്ആ.

ഭ്യന്തരവിമാനങ്ങളിൽ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുടെ നാലുവിമാനങ്ങൾ വീതവും ആകാശ എയർ, സ്‌പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയുടെ ഓരോ വിമാനങ്ങളുമാണ് തിരിച്ചു വിട്ടത്.കൂടുതൽ വിമാനങ്ങൾ എത്തിയതോടെ ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെട്ടു

രണ്ട് യുവതികള്‍, ഭാഷ വ്യത്യസ്തം; പ്രമുഖ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരുടെ പെരുമാറ്റം ഇങ്ങനെ

ഇന്ത്യയില്‍ ഭാഷകള്‍ക്ക് പഞ്ഞമില്ല. ഒരുപ്രദേശത്ത് തന്നെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഇടകലർന്ന് താമസിക്കുന്ന രാജ്യമാണ് ഇന്ത്യ.എന്നാല്‍, എല്ലാക്കാലത്തും ഭാഷാ – പ്രാദേശികവാദങ്ങള്‍ പല പ്രദേശങ്ങളിലും ഉയർന്നുകേള്‍ക്കാറുണ്ട്. തെക്കേ ഇന്ത്യയില്‍ ഭാഷാ വാദം ഏറ്റവും കൂടുതല്‍ തമിഴ്നാട്ടിലും കർണാടകയിലുമാണ്. കർണാടകയിലെ ഭാഷാ വേർതിരിവിന്റെ നേർസാക്ഷ്യമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സൈബർ ലോകത്ത് പ്രചരിക്കുന്നത്. രണ്ട് യുവതികള്‍ ഓട്ടോ സവാരിക്ക് വിളിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണാൻ കഴിയുക. യുവതികളില്‍ ഒരാള്‍ ഹിന്ദിയും മറ്റൊരാള്‍ കന്നഡയുമാണ് സംസാരിക്കുന്നത്.

പല ഓട്ടോ ഡ്രൈവർമാരും വ്യത്യസ്ത രീതിയിലാണ് ഇവരോട് പെരുമാറുന്നത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകും.ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ കാണുന്നത് യുവതികള്‍ വിവിധ ഓട്ടോ ഡ്രൈവർമാരെ സമീപിക്കുന്നതാണ്. പോകേണ്ടുന്ന സ്‌ഥലവും പറയുന്നുണ്ട്. എന്നാല്‍, ഇരുവരും ഒരേ ലൊക്കേഷൻ ആണ് പറയുന്നത്. ഒരാള്‍ കന്നഡയും മറ്റെയാള്‍ ഹിന്ദിയും ആണ് സംസാരിക്കുന്നത് എന്നത് മാത്രമാണ് വ്യത്യാസം. ഒരു ഓട്ടോ ഡ്രൈവർ ഹിന്ദി സംസാരിക്കുന്ന യുവതിയെ കൊണ്ടുപോകാനേ തയ്യാറല്ല. കന്നഡ സംസാരിക്കുന്ന യുവതിയോട് പോകാം എന്ന് പറയുന്നുമുണ്ട്.

രണ്ടു പേരും ആവശ്യപ്പെട്ടത് ഒരേ സ്ഥലത്തേക്ക് പോകാൻ തന്നെയായിട്ടും ഇയാള്‍ ഹിന്ദി സംസാരിക്കുന്ന യുവതിയെ ഒഴിവാക്കുകയാണ്.മറ്റൊരു ഓട്ടോ ഡ്രൈവർ ഇന്ദിരാനഗറില്‍ പോവാൻ ഹിന്ദി സംസാരിക്കുന്ന യുവതിയോട് ആവശ്യപ്പെടുന്നത് 300 രൂപ ആണ്. അതേസമയം, കന്നഡയില്‍ സംസാരിക്കുന്ന യുവതിയോട് 200 രൂപ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അതേസമയം രണ്ട് യുവതികളെയും ഒരുപോലെ പരിഗണിച്ചവരും ഒരേ ഓട്ടോ കൂലി പറഞ്ഞവരും ഒരുപാടുണ്ട്.

കന്നഡ പഠിക്കൂ, ഇല്ലെങ്കില്‍ കൂടുതല്‍ പണം ചിലവാകും എന്ന ഉപദേശത്തോട് കൂടിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ വീഡിയോ വൈറലായി മാറി. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കി. മിക്ക നഗരങ്ങളിലും ഭാഷ അറിയാത്ത ആളുകളുടെ അവസ്ഥ ഇങ്ങനെ തന്നെ ആണ് എന്നാണ് മറ്റൊരു വിഭാഗം പറഞ്ഞത്. യുവതികള്‍ മനപ്പൂർവമാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത്. ഒരേ കൂലി ചോദിക്കുന്ന ഓട്ടോക്കാരും ഉണ്ടല്ലോ എന്ന് കുറ്റപ്പെടുത്തിയവരും ഉണ്ട്. എന്ത് കൊണ്ടാണ് ഓട്ടോ ഡ്രൈവർമാർ മീറ്റർ ഇടാത്തത് എന്നാണ് മറ്റു ചിലർ ചോദിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group