Home Featured ബെംഗളൂരു-ചെന്നൈ അതിവേഗപാത ജനുവരിയോടെ തുറന്നേക്കും; യാത്രാസമയം മൂന്നുമണിക്കൂറോളം കുറയും……

ബെംഗളൂരു-ചെന്നൈ അതിവേഗപാത ജനുവരിയോടെ തുറന്നേക്കും; യാത്രാസമയം മൂന്നുമണിക്കൂറോളം കുറയും……

by admin

ചെന്നൈ: ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് ഹൈവേ ഈ വർഷം അവസാനമോ അടുത്ത വർഷം ജനുവരിയോടെയോ തുറക്കാൻ പറ്റുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ചെന്നൈയിൽ അശോക് ലെയ്‌ലാൻഡിന്റെ 75-ാം വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ്  നിതിൻ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത്. 

‘ഇന്ന് എനിക്ക് ചെന്നൈയിൽ ദേശീയപാതാ പദ്ധതികളുടെ പുരോഗതി റിപ്പോർട്ടുകൾ ലഭിച്ചു. ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് ഹൈവേ ഈ വർഷം അവസാനമോ 2024 ജനുവരിയിലോ തുറക്കാനാകും. അതിനാൽ നിങ്ങൾക്ക് ഈ മേഖലയിൽ ലക്ഷ്വറി ബസുകളും സ്ലീപ്പർ കോച്ചുകളും ആരംഭിക്കാൻ കഴിയും.., നല്ല റോഡുകൾ ഉണ്ടാക്കുന്നു. സൂറത്ത്, നാസിക്, അഹമ്മദ്‌നഗർ, കർണൂൽ ഒപ്പം കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി കൂടാതെ ബെംഗളൂരു, ഹൈദരാബാദ് വഴി ദില്ലിയുമായി ചെന്നൈയിയെ ബന്ധിപ്പിക്കുന്നത് ഹൈവേ പദ്ധതിയിലൂടെയാണ്. ദേശീയപാതാ പദ്ധതികളുടെ വേഗതയിൽ താൻ തൃപ്‍തനാണെന്നും ചെന്നൈ തുറമുഖ-മധുരവോയൽ എലിവേറ്റഡ് എക്‌സ്‌പ്രസ് വേ പദ്ധതിയുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17,000 കോടി രൂപ ചെലവിലാണ് ഗ്രീൻഫീൽഡ് പദ്ധതി നിർമ്മിക്കുന്നത്. 2024 മാർച്ചോടെ ഇത് പൂർത്തിയാക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

ഓട്ടോമൊബൈൽ മേഖല ഇന്ത്യയുടെ ജിഡിപിയിൽ 6.5 ശതമാനം സംഭാവന ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന കാഴ്ചപ്പാടിൽ ഇത് പ്രധാന പങ്ക് വഹിക്കുമെന്നും ഗഡ്‍കരി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഓട്ടോമൊബൈൽ മേഖല ലോകത്തിലെ മൂന്നാമത്തെ വലിയ മേഖലയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരമാവധി ജിഎസ്‍ടി സംഭാവന ചെയ്യുന്നു.ലോജിസ്റ്റിക്‌സിന്റെ ചെലവ് നിലവിലെ 14 ശതമാനം-16 ശതമാനം എന്നതിൽ നിന്ന് ഒമ്പത് ശതമാനം ആയി കുറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനാൽ ഓട്ടോമൊബൈൽ രംഗത്ത് ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യമെന്നും ഗഡ്‍കരി പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group