പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള 2025 ലെ പൊതു പ്രവേശന പരീക്ഷയുടെ (സിഇടി) ഫലം കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ karresults.nic.in, cetonline.karnataka.gov.in എന്നിവയിൽ ഫലം പരിശോധിക്കാം.ഈ വർഷം 3,30,787 പേർ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 3,11,996 പേർ പരീക്ഷ എഴുതി.
ഏപ്രിൽ 15, 16, 17 തീയതികളിലാണ് സംസ്ഥാനമൊട്ടാകെ കെസിഇടി 2025 പരീക്ഷ നടന്നത്. എഞ്ചിനീയറിംഗ്, ഫാർമസി, കൃഷി, മറ്റ് പ്രൊഫഷണൽ സ്ട്രീമുകൾ എന്നിവയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി എല്ലാ വർഷവും പ്രവേശന പരീക്ഷ നടത്തുന്നു.
സഹായിക്കണോ മോനേ…’ എന്ന് ചോദിച്ചതിന് ക്രൂര മര്‍ദ്ദനം; ദളിത് യുവാവ് മരിച്ചു
ഇതരജാതിക്കാരനായ വ്യാപാരിയുടെ കുട്ടിയെ ‘ബേട്ടാ’ (മോനേ) എന്നു വിളിച്ചതിന് ക്രൂരമർദനമേറ്റ ദളിത് യുവാവ് ആശുപത്രിയില്‍ മരിച്ചു.ഗുജറാത്തില്‍ അമ്രേലി-സവർകുണ്ടല റോഡിലെ ജരാഖിയ ഗ്രാമത്തിലാണ് സംഭവം. നിലേഷ് റാത്തോഡാണ് (20) ചികിത്സയിലിരിക്കെ ഭാവനഗറിലെ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ ഒൻപതുപേരെ അറസ്റ്റുചെയ്തു.മേയ് 16-ന് റാത്തോഡ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഛോട്ടാ ഭർവാഡിന്റെ കടയില്‍ പായ്ക്കറ്റ് ഭക്ഷണം വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഭർവാഡിന്റെ സ്കൂള്‍ വിദ്യാർഥിയായ മകനും സഹായിക്കാൻ കടയിലുണ്ടായിരുന്നു.
മുകളില്‍നിന്നും പായ്ക്കറ്റെടുക്കാൻ ‘സഹായിക്കണോ മോനേ…’ എന്ന് റാത്തോഡ് ചോദിച്ചത് ഭർവാഡിന് ഇഷ്ടപ്പെട്ടില്ല.കടയുടമ റാത്തോഡിനെ തല്ലി. സുഹൃത്തുക്കള്‍ തടുത്തതോടെ ഭർവാഡ് ഫോണ്‍ ചെയ്ത് കൂടുതല്‍ ആളുകളെ വരുത്തി. 13 അംഗസംഘം നിലേഷ് റാത്തോഡിനെയും കൂട്ടരെയും വടികളുമായി നേരിട്ടു. സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ കടയുടമ ഉള്‍പ്പെടെ ഒൻപതുപേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു.
 
