ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന ആപ്ലിക്കേഷൻ കൂടിയാണിത്.
ഇപ്പോഴിതാ ഗൂഗിള്‍ ക്രോമിന്റെ രണ്ട് വേർഷനുകളുടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്, കേന്ദ്ര കമ്ബ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം (സിഇആർടി ഇൻ). ഒന്നിലധികം പിഴവുകളാണ് ക്രോമിന്റെ രണ്ട് വേർഷനുകളില്‍ കണ്ടെത്തിയിരിക്കുന്നത്.
123.0.6312.58 for Linux എന്ന അപ്ഡേറ്റിന് മുമ്ബുള്ള ക്രോമിന്റെ പതിപ്പുകള്‍, 123.0.6312.58.59 എന്ന അപ്ഡേറ്റിന് ശേഷമുള്ള വിൻഡോസ്, മാക് ഒ എസുകളിലെ ക്രോം പതിപ്പുകള്‍, എന്നിവയിലാണ് പിഴവുകള്‍ കണ്ടെത്തിയത്.
പിഴവുകള്‍ അതീവഗുരുതരവും ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ സിസ്റ്റങ്ങളിലേക്ക് നുഴഞ്ഞുകയറാൻ അവസരം ഒരുക്കുന്നതുമാണ്. ഹാക്കർമാർക്ക് പാസ്സ്വേർഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കടത്താൻ ഈ പിഴവുകള്‍ ഉപകാരപ്പെട്ടേക്കാം.
അനധികൃത സോഫ്റ്റ്വെയറുകള്, ഡൗണ്‍ലോഡുകള്‍, എന്നിവ ഈ ക്രോം പതിപ്പുകളില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഇത് കൂടാതെ ഈ വേർഷനുകള്‍ വ്യാജ വെബ്സൈറ്റുകള്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധിക്കും. പുതിയ സുരക്ഷാ അപ്ഡേറ്റുകള് ഉപയോഗിക്കുന്നതാണ് ക്രോമിന്റെ ഹാക്കിങ്ങില്‍ നിന്ന് രക്ഷനേടാനുള്ള ഏക നടപടി.