Home Featured മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവം: പ്രതി ജോക്കര്‍ ഫെലിക്സ് അറസ്റ്റില്‍

മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവം: പ്രതി ജോക്കര്‍ ഫെലിക്സ് അറസ്റ്റില്‍

by admin

ബംഗളൂരു: നഗരത്തില്‍ മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ജെ.

ഫെലിക്സ് എന്ന ജോക്കര്‍ ഫെലിക്സും മൂന്ന് കൂട്ടാളികളും അറസ്റ്റില്‍. ഇന്റര്‍നെറ്റ് സേവന കമ്ബനിയായ എയറോണിക്സ് മീഡിയയുടെ സി.ഇ.ഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്‍. വിനുകുമാര്‍ (47), എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യ (36) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് മുൻ ജീവനക്കാരൻ ഫെലിക്സ് വെട്ടിക്കൊന്നത്. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയിരുന്നു.

ടിക് ടോക് താരമായ ഫെലിക്സിനെ ‘ജോക്കര്‍ ഫെലിക്സ്’ എന്നാണ് സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. ദേഹമാകെ ചായം തേച്ച്‌, വായയില്‍ രക്തനിറം നിറച്ച്‌ ‘ജോക്കര്‍’ രൂപത്തിലുള്ള ചിത്രം ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മുടിയില്‍ ചായം തേച്ചും മുഖത്ത് ടാറ്റൂ ചെയ്തും കാതില്‍ സ്വര്‍ണക്കമ്മലിട്ടും മഞ്ഞക്കണ്ണട ധരിച്ചുമുള്ള ഫെലിക്സിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സ്വന്തമായി കമ്ബനി തുടങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഇയാള്‍ എയറോണിക്സിലെ ജോലി അവസാനിപ്പിച്ചത്. തന്റെ ബിസിനസിന് വെല്ലുവിളിയാകുമെന്ന് മനസ്സിലായതോടെ എയറോണിക്സ് എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യനെ വകവരുത്താൻ ഫെലിക്സ് പദ്ധതിയിടുകയായിരുന്നു. കൊലപാതകത്തിന് ഒമ്ബത് മണിക്കൂര്‍ മുമ്ബ് ഇൻസ്റ്റ സ്റ്റോറിയില്‍ ഇതുസംബന്ധിച്ച്‌ സൂചന നല്‍കിയിരുന്നു. ”ഈ ഭൂമിയിലെ മനുഷ്യര്‍ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതിനാല്‍, ഈ ഗ്രഹ മനുഷ്യരെ ഞാൻ വേദനിപ്പിക്കും. ചീത്ത മനുഷ്യരെ മാത്രമേ ഞാൻ വേദനിപ്പിക്കൂ, നല്ല ഒരാളെയും വേദനിപ്പിക്കില്ല” എന്നായിരുന്നു ഫെല്കിസിന്റെ പോസ്റ്റ്.

ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് നഗരത്തെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. അമൃതഹള്ളി പമ്ബാ എക്സ്റ്റൻഷനിലെ കമ്ബനി ഓഫിസില്‍ അതിക്രമിച്ചുകയറി ഇരുവരെയും വാളുപയോഗിച്ച്‌ വെട്ടിക്കൊന്ന് ഫെലിക്സും മൂന്ന് കൂട്ടാളികളും രക്ഷപ്പെടുകയായിരുന്നു. എയറോണിക്സ് മീഡിയയില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഫെലിക്സ് മറ്റൊരു ഇന്റര്‍നെറ്റ് കമ്ബനിക്ക് രൂപം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ മണിപ്പാല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കും.

ബെംഗ്‌ളൂറു ഓഫീസില്‍ ദാരുണമായി കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിയായ സിഇഒ; പിന്നില്‍ ബിസിനസ് വൈരാഗ്യമെന്ന് പൊലീസ്

ബെംഗ്‌ളൂറു: ചൊവ്വാഴ്ച (11.07.2023) വൈകിട്ട് ഐടി കംപനി ഓഫീസില്‍ വെട്ടേറ്റ് മരിച്ചത് മലയാളിയായ സിഇഒ.

ഇന്റര്‍നെറ്റ് സേവന കംപനിയായ എയറോണിക്‌സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്‍ വിനുകുമാര്‍ (47), മാനേജിങ് ഡയറക്ടര്‍ ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിനുകുമാറിന്റെ ഭാര്യ: ശ്രീജ. 2 മക്കളുണ്ട്.

പൊലീസ് പറയുന്നത്: ഐടി കംപനിയുടെ മുന്‍ ജീവനക്കാരനാണ് സിഇഒയെയും എംഡിയെയും വെട്ടിക്കൊന്നത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്.

അമൃതഹള്ളി പമ്ബാ എക്സ്റ്റന്‍ഷനിലെ കംപനി ഓഫീസിലാണ് കൃത്യം നടന്നത്. ഓഫീസില്‍ കടന്നുകയറി ഇവരെ വാളുപയോഗിച്ച്‌ വെട്ടിക്കൊന്ന ഫെലിക്‌സ് എന്നയാള്‍ക്കായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്‌സ് വാള്‍ ഉപയോഗിച്ച്‌ ഇരുവരെയും വെട്ടുകയായിരുന്നു.

വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവര്‍ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടുള്ള ആക്രമണവും ഉണ്ടായിരുന്നു. പരുക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

എയറോണിക്‌സ് മീഡിയയില്‍ നേരത്തേ ജോലി ചെയ്തിരുന്ന ഫെലിക്‌സ് മറ്റൊരു ഇന്റര്‍നെറ്റ് കംപനിക്ക് രൂപം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ഒരു വര്‍ഷം മുന്‍പാണ് എയ്‌റോണിക്‌സ് കംപനി സ്ഥാപിച്ചത്. ഫെലിക്‌സും കൊല്ലപ്പെട്ടവരും സമാന ബിസിനസാണ് നടത്തിയിരുന്നതെന്നും എയ്‌റോണിക്‌സ് കംപനി ഫെലിക്‌സിന്റെ ബിസിനസില്‍ ഇടപെട്ടതാണ് ആക്രമണത്തിന് കാരണമെന്നുമാണ് അനുമാനം.

അതേസമയം, ഫെലിക്‌സ് ഒരു ടിക് ടോക് താരം കൂടിയാണ്. ‘ജോകര്‍ ഫെലിക്‌സ്’ എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നു. എയ്‌റോണിക്‌സ് വിട്ട് ഫെലിക്‌സ് സ്വന്തമായി കംപനി രൂപീകരിച്ചിരുന്നു. ഫെലിക്‌സിനൊപ്പം മൂന്നുപേര്‍ക്കൂടി ആക്രമണം നടത്താന്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group