മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിന്‍റെ സ്മാരക വിവാദത്തില്‍ മറുപടിയുമായി കേന്ദ്ര സർക്കാർ. സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു.ഡല്‍ഹിലെ നിഗംബോധ്ഘട്ടിലാണ് ഇന്ന് മൻമോഹൻ സിങിന്‍റെ സംസ്കാര ചടങ്ങുകള്‍ നടക്കുക.നിലവില്‍ ഡല്‍ഹി മോത്തിലാല്‍ നെഹ്‍റു മാർഗിലെ വസതിയിലുള്ള സിങിന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും.
രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ഐഐസിസിയില്‍ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ നടത്തുന്ന വിവാദം അനാവശ്യമാണെന്നും യുപിഎ സർക്കാരിന്‍റെ കാലത്താണ് സ്മാരകങ്ങള്‍ക്ക് സ്ഥലം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കേന്ദ്രത്തിന്‍റെ വിശദീകരണം.
രാഷ്ട്രപതി ദൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ ഇന്നലെ അന്ത്യോപചാരം അർപ്പിച്ചിരുന്നു. മൻ മോഹൻ സിംഗിനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂട്ടര്‍ യാത്രികനെ കണ്ണില്‍ സ്പ്രേ അടിച്ച് വയറില്‍ കുത്തിവീഴ്‌ത്തി 20 ലക്ഷം കവര്‍ച്ച
എറണാകുളം കാലടിയില്‍ പട്ടാപ്പകല്‍ വൻ കവർച്ച. സ്കൂട്ടറില്‍ പോവുകയായിരുന്നയാളെ കുത്തിവീഴ്‌ത്തി 20 ലക്ഷം രൂപ തട്ടിയെടുത്തു.പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ മാനേജർ തങ്കച്ചനെയാണ് ആക്രമിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. ബൈക്കില്‍ വന്ന രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.വൈകിട്ട് 5.30ഓടെയാണ് സംഭവം. വികെഡി വെജിറ്റബിള്‍സിലെ മാനേജർ തങ്കച്ചൻ കളക്ഷനുമായി ഉടമയുടെ വീട്ടിലേക്ക് സ്കൂട്ടറില്‍ വരികയായിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത് ചെങ്ങലില്‍ തന്നെയാണ് ഉടമയുടെ വീട്.
അവിടെയെത്താറായപ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ തങ്കച്ചന്റെ വാഹനത്തിന് മുന്നിലെത്തി കയ്യിലുണ്ടായിരുന്ന സ്പ്രേ മുഖത്തേക്കടിച്ചു. തുടർന്ന് കത്തിയെടുത്ത് ഇയാളുടെ വയറ്റില്‍ കുത്തി. മൂന്ന് തവണ കുത്തേറ്റ് തങ്കച്ചൻ താഴെ വീണതിനെ തുടര്‍ന്ന് സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന പണമെടുത്ത് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.രക്തം വാർന്ന നിലയില്‍ തങ്കച്ചൻ റോഡില്‍ കിടക്കുന്നത് കണ്ടവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. രണ്ടംഗസംഘമാണ് തങ്കച്ചനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. 20 ലക്ഷത്തോളം രൂപയാണ് സംഘം കവർന്നത്. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണ്. പ്രതികള്‍ രക്ഷപ്പെട്ടിരിക്കാനുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.