Home Featured പുകവലി പോലെ ഹാനികരം’; സമൂസയും ജിലേബിയും ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

പുകവലി പോലെ ഹാനികരം’; സമൂസയും ജിലേബിയും ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

by admin

സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സിഗരറ്റിന് നല്‍കുന്ന മുന്നറിയിപ്പുകള്‍ പോലെ സമോസയ്ക്കും ജിലേബിക്കും മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദേശം.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവയ്ക്കാണ് നിര്‍ദേശം. എന്നാല്‍ ഇത് നിരോധനമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച്‌ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശം. ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയെല്ലാം സൂക്ഷ്മപരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ ആളുകള്‍ അര്‍ഹരാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2050 ആകുമ്ബോഴേക്കും രാജ്യത്തെ 44.9 കോടിയിലധികം പേര്‍ അമിതഭാരമുള്ളവരാകുമെന്നാണ് കണക്കുകള്‍. നഗരപ്രദേശങ്ങളിലെ മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് അമിതഭാരമുണ്ടെന്നും കണക്കുകള്‍ പറയുന്നു. കുട്ടികളുടെ തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും മൂലം പൊണ്ണത്തടി വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

സിഗരറ്റ് മുന്നറിയിപ്പുകള്‍ പോലെ ഭക്ഷണ ലേബലിംഗും ഗൗരവമുള്ളതായി മാറുന്നതിന്റെ തുടക്കമാണിതെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അമര്‍ അമാലെ പറഞ്ഞു. പഞ്ചസാരയും ട്രാന്‍സ് ഫാറ്റും പുതിയ പുകയിലയാണ്. ആളുകള്‍ എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു.ഒരു ഗുലാബ് ജാമുനില്‍ അഞ്ച് ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചാല്‍ എന്താണ് കഴിക്കുന്നതെന്ന് ജനങ്ങള്‍ രണ്ട് വട്ടം ആലോചിക്കുമെന്ന് മുതിര്‍ന്ന പ്രമേഹ വിദഗ്ധന്‍ സുനില്‍ ഗുപ്ത പറയുന്നു.

രാജ്യത്തെ ജനങ്ങളിൽ വർദ്ധിച്ചുവരുന്ന പൊണ്ണത്തടി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് സർക്കാര്‍ ശ്രദ്ധ ക്ഷണിക്കുന്നത്. 2050-ഓടെ 44.9 കോടിയിലധികം ഇന്ത്യക്കാർക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. അങ്ങനെയെങ്കിൽ ഇന്ത്യയെ ഇക്കാര്യത്തിൽ യുഎസിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കും. നിലവിൽ, നഗരങ്ങൽ അഞ്ച് മുതിർന്നവരിൽ ഒരാൾക്ക് അമിതഭാരമുണ്ട്. മോശം ഭക്ഷണക്രമവും കുറഞ്ഞ ശാരീരിക രീതികളും കാരണം കുട്ടികളിലും പൊണ്ണത്തടി വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്.

ഇത് ഭക്ഷണ നിരോധനമല്ലെന്നും ആരോഗ്യ സംരക്ഷണം ലക്ഷ്യമുള്ള അവബോധം സൃഷ്ടിക്കലാണെന്നും മുതിർന്ന ഡയബറ്റോളജിസ്റ്റ് സുനിൽ ഗുപ്ത പ്രതികരിച്ചു. ഒരു ഗുലാബ് ജാമുനിൽ അഞ്ച് ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ആളുകൾ അറിയുമ്പോൾ, അവർ വീണ്ടും അത് കഴിക്കുന്നതിന് മുമ്പ് ഒരുപക്ഷേ രണ്ടുതവണ ആലോചിക്കും. പ്രമേഹം, ഹൃദയ രോഗങ്ങൾ, രക്തസമ്മർദ്ദം തുടങ്ങിയ സാംക്രമികേതര രോഗങ്ങൾക്കെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായാണ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇതിനെ കാണുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group