കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയടക്കം രാജ്യത്തെ പന്ത്രണ്ട് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള വിവിധ ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍ കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ സെപ്തംബര്‍ 15, 16, 23, 24 തീയതികളില്‍ നടക്കും.
സെപ്തംബര്‍ ഒന്നിന് രാത്രി 11.50 വരെ cucet.nta.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. അപേക്ഷാ ഫീസ് സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ രണ്ടാണ്. രണ്ട് മണിക്കൂറാണ് പരീക്ഷ. യോഗ്യതയും മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. വിവിധ സംസ്ഥാനങ്ങളിലായി 150ലേറെ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് ഇത്തവണത്തേത്. പന്ത്രണ്ട് സര്‍വ്വകലാശാലകളിലായി 307 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും 63 ബിരുദ കോഴ്സുകളിലേക്കുമാണ് പ്രവേശനം. ഇതില്‍ ഒരു ബിരുദകോഴ്സും 26 ബിരുദാനന്തര ബിരുദകോഴ്സും മൂന്ന് പി.ജി ഡിപ്ലോമ കോഴ്സുകളുമാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലുള്ളത്. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ 1384 സീറ്റുകളിലേക്കാണ് പ്രവേശനം.
ഇക്കണോമിക്സ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി, ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, എഡ്യൂക്കേഷന്‍, സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ജിനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ സ്റ്റഡീസ്, എല്‍.എല്‍.എം, പബ്ലിക് ഹെല്‍ത്ത്, എം.ബി.എ, എം.ബി.എ (ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്), എംകോം, കന്നഡ എന്നിവയാണ് ബിരുദാനന്തര ബിരുദ കോഴ്സുകള്‍.
യോഗ, എന്‍.ആര്‍.ഐ ലോസ്, ഹിന്ദി എന്നിവയിലാണ് ഡിപ്ലോമ കോഴ്സുകള്‍. തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലുള്ള ഇന്റര്‍നാഷണല്‍ റിലേഷന്‍സാണ് ഏക ബിരുദ കോഴ്സ്. മൂന്ന് കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിന് ജനറല്‍, ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 800 രൂപയും എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയുമാണ് ഫീസ്.
മൂന്നിലധികം കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിന് ഒരു കോഴ്സിന് 275 രൂപ അധികമായി അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 309467, 04672 309466 എന്ന നമ്ബറുകളിലോ admissions@cukerala.ac.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.