Home Featured നീലഗിരി കടുവകള്‍ ചത്ത സംഭവം: കേന്ദ്ര അതോറിറ്റി അന്വേഷണ സംഘത്തെ അയച്ചു

നീലഗിരി കടുവകള്‍ ചത്ത സംഭവം: കേന്ദ്ര അതോറിറ്റി അന്വേഷണ സംഘത്തെ അയച്ചു

by admin

ചെന്നൈ: കടുവകള്‍ ചത്തതിനെ തുടര്‍ന്ന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷൻ അതോറിറ്റി (എൻ.‌ടി‌.സി‌.എ) ഉദ്യോഗസ്ഥ സംഘത്തെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്ക് അയച്ചു. 40 ദിവസത്തിനുള്ളില്‍ 10 കടുവകള്‍ക്ക് ജീവൻ നഷ്ടപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം.

ഇൻസ്പെക്ടര്‍ ജനറല്‍ (ഐജി) മുരളി കുമാര്‍, സെൻട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈംബ്രാഞ്ച് സൗത്ത് സോണ്‍ ഡയറക്ടര്‍ കിരുബ ശങ്കര്‍, സെൻട്രല്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച്‌ സെന്റര്‍ സയന്റിസ്റ്റ് രമേഷ് കൃഷ്ണമൂര്‍ത്തി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ആഗസ്റ്റ് 16-ന് സിഗൂര്‍ മേഖലയില്‍ രണ്ട് കടുവക്കുട്ടികള്‍ ചത്തിരുന്നു. പിന്നീട് എട്ടോളം കടുവകള്‍ തുടരെ ചത്തു. ഇതിന് പിന്നാലെ ആഗസ്റ്റ് 17ന് നടുവട്ടത്തും ആഗസ്റ്റ് 31ന് മുതുമലയിലും കടുവകള്‍ ചത്തിരുന്നു. കൂടാതെ, സെപ്തംബര്‍ 9 ന് അവലാഞ്ചിയില്‍ വിഷം കലര്‍ത്തിയ മാംസം ഉപയോഗിച്ച്‌ രണ്ട് കടുവകളെ കൊന്നതായി കണ്ടെത്തി. സെപ്റ്റംബര്‍ 17 നും 19 നും ഇടയില്‍ കുന്നൂരില്‍ നാല് കടുവക്കുട്ടികള്‍ ചത്തിരുന്നു. രണ്ട് കടുവകളെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം ആരംഭിക്കാൻ കേന്ദ്ര അതോറിറ്റി തീരുമാനിച്ചത്.

200 മീറ്ററിലധികം ദൂരത്തേക്ക് ഒരു കടുവ തന്റെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതെ വിടുകയില്ല. ഈ രണ്ട് കടുവകളെ കാണാതായതും കടുവക്കുട്ടികള്‍ ചത്തതുമായി അവയുടെ വാസസ്ഥലത്തിന് ബന്ധമുണ്ടോയെന്ന ചോദ്യവും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group