Home Featured ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഒന്നിലധികം സര്‍ട്ടിഫിക്കേഷനുകള്‍ വേണ്ടെന്ന് കേന്ദ്രം; FSSAI അംഗീകാരം നിര്‍ബന്ധം

ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഒന്നിലധികം സര്‍ട്ടിഫിക്കേഷനുകള്‍ വേണ്ടെന്ന് കേന്ദ്രം; FSSAI അംഗീകാരം നിര്‍ബന്ധം

by admin

ഭക്ഷ്യസുരക്ഷ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രം. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഒന്നിലധികം സർട്ടിഫിക്കേഷനുകള്‍ ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇവയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (Food Safety and Standards Authority of India (FSSAI)) സർട്ടിഫിക്കേഷനുകള്‍ മാത്രമേ ആവശ്യമുള്ളൂ എന്നും സർക്കാർ വ്യക്തമാക്കി.

പുതിയ ഭേദഗതികള്‍ നടപ്പിലായാല്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ( Bureau of Indian Standards (BIS)), എജിമാർക് (AGMARK) എന്നിവയില്‍ നിന്നുള്ള സർട്ടിഫിക്കേഷനുകള്‍ ആവശ്യമായി വരില്ല. ഭക്ഷ്യസുരക്ഷയും ചട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനുള്ള വിവിധ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 43-ാമത് യോഗത്തിലായിരുന്നു തീരുമാനം. കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്രയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

”ഒരു രാജ്യം, ഒരേ സാധനങ്ങള്‍, ഒരു റെഗുലേറ്റർ (One Nation, One Commodity, One Regulator) എന്ന നയം സ്വീകരിക്കുന്നതിലൂടെ ബിസിനസ് എളുപ്പമാക്കാൻ ഈ നീക്കം സഹായിക്കും. ഭക്ഷ്യ സുരക്ഷ, സർട്ടിഫിക്കേഷനുള്ള മാനദണ്ഡം എന്നിവ സംബന്ധിച്ച വിവിധ ഭേദഗതികള്‍ക്ക് യോഗത്തില്‍ അംഗീകാരം ലഭിച്ചു”, എന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ഭക്ഷ്യോത്പന്നങ്ങള്‍ക്ക് എഫ്‌എസ്‌എസ്‌എഐ സർട്ടിഫിക്കേഷൻ മാത്രം നിർബന്ധമാക്കുന്നതോടെ, ഇതിനായി ഇനി വിവിധ റെഗുലേറ്റർമാരെ സമീപിക്കേണ്ടതില്ല. ഹണി വൈനുള്ള മീഡ് (Mead) റെഗുലേഷൻ, ആല്‍ക്കഹോളിക് റെഡി-ടു-ഡ്രിങ്ക് ( (RTD) ) പാനീയങ്ങള്‍ക്കുള്ള പ്രത്യേക റെഗുലേഷൻ , പാലുത്പന്നങ്ങള്‍ക്കുള്ള പ്രത്യേക റെഗുലേഷൻ, ഇറച്ചിയില്‍ നിന്നുണ്ടാക്കുന്ന വിഭവമായ ഹലീമിന് (Haleem) വേണ്ടിയുള്ള പ്രത്യേക റെഗുലേഷൻ എന്നിവയൊന്നും ഇനി ആവശ്യമായി വരില്ല.

You may also like

error: Content is protected !!
Join Our WhatsApp Group