Home Featured മരിച്ചവർക്കും വേണ്ടേ വിനോദം; സെമിത്തേരിയിൽ ആത്മാക്കൾക്കായി സിനിമ പ്രദർശനം

മരിച്ചവർക്കും വേണ്ടേ വിനോദം; സെമിത്തേരിയിൽ ആത്മാക്കൾക്കായി സിനിമ പ്രദർശനം

by admin

സിനിമ കാണാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളെല്ലാവരും. ഇപ്പോഴിതാ തായ്‌ലാൻഡിലെ ഒരു സെമിത്തേരിയിൽ മരിച്ചവർക്കായി നടത്തിയ സിനിമ പ്രദർശനമാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. തായ്‌ലാൻഡിലെ നഖോൺ റാച്ചസിമ പ്രവിശ്യയിലെ ഒരു ശ്മശാനത്തിലാണ് ഈ സംഭവം. ജൂൺ 2 മുതൽ 6 വരെയായിരുന്നു സിനിമ പ്രദർശനം നടന്നത്. ഇവിടെ മരിച്ചവരുടെ ആത്മാക്കള്‍ക്കിരിക്കാനായി ഒഴിഞ്ഞ കസേരകളും നിരത്തിയിട്ടിരുന്നു. ഏകദേശം 2800 ഓളം പേരെ അടക്കം ചെയ്ത സെമിത്തേരിയാണ് ഇത്.

തായ്‌ലൻഡിലെ സവാങ് മെട്ട തമ്മസതൻ ഫൗണ്ടേഷനാണ് ഈ സിനിമാ പ്രദർശനം സംഘടിപ്പിച്ചത്. രാത്രി 7 മണി മുതൽ അർദ്ധരാത്രി വരെ സിനിമ പ്രദർശനം നടന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പുറമേ മരിച്ചവർക്കായി ഭക്ഷണം ,വസ്ത്രം, വാഹനങ്ങൾ, മറ്റ് ദൈനംദിന ആവശ്യത്തിനുള്ള വസ്തുക്കൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടിയും സജ്ജീകരിച്ചിരുന്നു. തായ്‌ലന്റിലെ ചൈനീസ് വംശജര്‍ക്കിടയില്‍ സാധാരണയായി നടത്തിവരുന്ന ഒരു പരമ്പരാഗത ആചാരമാണ് ഇത് എന്നും പറയപ്പെടുന്നു.

ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആത്മാക്കൾക്ക് ശാന്തി ലഭിക്കാൻ ഇത്തരത്തിലുള്ള ചടങ്ങുകളിലൂടെ സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. തായ്‌ലൻഡിലെ ചിംഗ് മിംഗ് ഫെസ്റ്റിവൽ, ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ എന്നിവയോടനുബന്ധിച്ച് മരിച്ചവർക്കായി ഇത്തരത്തിലുള്ള വിനോദങ്ങൾ സംഘടിപ്പിക്കുന്നത് പതിവാണെന്നും സംഘാടകർ പറയുന്നു

2015 ലെ ദേശീയ സെൻസസ് പ്രകാരം തായ്‌ലൻഡിൽ ജനസംഖ്യയുടെ 94.5% പേരും ബുദ്ധമതം പിന്തുടരുന്നവരാണ്. കൂടാതെ ഇവർ പുനർജന്മത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നവരും ആണ്. കഴിഞ്ഞവർഷം തായ്‌ലൻഡിൽ രക്താർബുദം ബാധിച്ച് മരിച്ച തന്റെ കാമുകിയുടെ ആത്മാവുമായി യുവാവ് വിവാഹം നടത്തിയ സംഭവവും പുറത്തുവന്നിരുന്നു. കാമുകിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായാണ് യുവാവ് ഈ ചടങ്ങ് നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group