ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) പുതിയ സീസണ്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ചു. മലയാളത്തിലെ അഭിനേതാക്കളുടെ ‘ സി3 കേരള സ്‌ട്രൈക്കേഴ്‌സ്’ ടീം ഇന്നലെ അവരുടെ രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്സിനോട് തോറ്റു. ആദ്യ മത്സരത്തില്‍ ടീം തെലുങ്ക് വാരിയേഴ്സിനോട് തോറ്റിരുന്നു. ഇന്നലെ എട്ട് വിക്കറ്റിനാണ് തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത കേരള സ്‌ട്രൈക്കേഴ്‌സ് 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടി. ഇതില്‍ രാജീവ് പിള്ള 54 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. മറുപാടോ ബാറ്റിങ്ങില്‍ കര്‍ണാടക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. പ്രദീപ് അവര്‍ക്ക് വേണ്ടി 59 റണ്‍സ് നേടി. ഇതോടെ കര്‍ണാടകയ്ക്ക് 23 റണ്‍സിന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്ങ്സില്‍ കേരളം അഞ്ച് വിക്കറ്റ് നാശത്തില്‍ 105 റണ്‍സ് നേടി. ഈ ഇന്നിങ്ങ്സില്‍ സിദ്ധാര്‍ഥ് മേനോന്‍ 20 റണ്‍സും, രാജീവ് പിള്ള പുറത്താകാതെ 43 റണ്‍സ് നേടി. ഇതോടെ കര്‍ണാടകയ്ക്ക് ജയിക്കാന്‍ വേണ്ടി വന്നത് 83 റണ്‍സ് ആയിരുന്നു. ഇത് അവര്‍ 6.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.