Home Featured സിസിഎല്‍ 2023ല്‍ കിരീടം തെലുങ്ക് വാരിയേഴ്സിന്; അഖില്‍ അക്കിനേനി മാന്‍ ഓഫ് ദി മാച്ച്‌

സിസിഎല്‍ 2023ല്‍ കിരീടം തെലുങ്ക് വാരിയേഴ്സിന്; അഖില്‍ അക്കിനേനി മാന്‍ ഓഫ് ദി മാച്ച്‌

by admin

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കിരീടം സ്വന്തമാക്കി തെലുങ്ക് വാരിയേഴ്സ്. ഫൈനലില്‍ ഭോജ്പുരി ദബാംഗ്സിനെയാണ് തെലുങ്ക് വാരിയേഴ്സ് പരാജയപ്പെടുത്തിയത്.

വിശാഖപട്ടണത്ത് വച്ചായിരുന്നു ഫൈനല്‍ മത്സരം നടന്നത്. ആദ്യ ഇന്നിംഗ്സില്‍ 32 ബോളില്‍ 67 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ അഖില്‍ അക്കിനേനിയാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. അഖില്‍ അക്കിനേനി തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും. സിസിഎല്ലില്‍ തെലുങ്ക് വാരിയേഴ്സിന്റെ നാലാമത്തെ കിരീടമാണിത്.

ടോസ് നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖില്‍ അക്കിനേനി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് ഇന്നിംഗ്സുകളുള്ള മത്സരം എപ്പോള്‍ വേണമെങ്കിലും തിരിയാമെന്നും ചേസ് ചെയ്യുന്നതാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നുമാണ് അഖില്‍ പറഞ്ഞത്. ഇത് ശരിവച്ചുകൊണ്ടായിരുന്നു തെലുങ്ക് വാരിയേഴ്സിന്‍റെ കളിയും. ആദ്യ ഇന്നിംഗ്സില്‍ മഴ തടസ്സമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് ആണ് ഭോജ്പുരി ദബാംഗ്സ് സ്വന്തമാക്കിയത്. 15 ബോളില്‍ 26 റണ്‍സ് നേടിയ ആദിത്യ ഓഝ മാത്രമാണ് നല്ലൊരു സ്കോര്‍ നേടിയത്.

തുടര്‍ന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ തെലുങ്ക് വാരിയേഴ്സ് അഖില്‍ അക്കിനേനിയുടെ ബാറ്റിംഗ് മികവോടെ 10 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സില്‍ ഭോജ്പുരിക്കുവേണ്ടി ഉദയ് തിവാരി 18 ബോളില്‍ 34 റണ്‍സും ആദിത്യ ഓഝ 13 ബോളില്‍ 31 റണ്‍സും നേടി. എന്നാല്‍ 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് ആണ് ഭോജ്പുരി ടീമിന് നേടാനായത്. അതേസമയം ആദ്യ ഇന്നിംഗ്സില്‍ നേടിയ ലീഡ് തെലുങ്ക് വാരിയേഴ്സിന് മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ തുണയായി. ഫൈനലിലെ വിജയത്തിന് അവസാന 60 ബോളില്‍ 58 റണ്‍സ് മാത്രമായിരുന്നു തെലുങ്ക് ടീമിന് വേണ്ടിയിരുന്നത്. വെറും 6.2 ഓവറില്‍ തന്നെ അവര്‍ ലക്ഷ്യം നേടിയെടുക്കുകയും ചെയ്തു. 9 വിക്കറ്റുകള്‍ക്കാണ് തെലുങ്ക് വാരിയേഴ്സിന്‍റെ വിജയം. 21 ബോളില്‍ 31 റണ്‍സ് നേടിയ അശ്വിന്‍ ആണ് അവസാന ഇന്നിംഗ്സില്‍ തെലുങ്ക് വാരിയേഴ്സിന്റെ ടോപ്പ് സ്കോറര്‍.

അങ്ങനെ പറഞ്ഞാൽ ആ ദിവസം ഞാൻ ബി​ഗ് ബോസ് വിടും’: മനസ്സ് തുറന്ന് മോഹൻലാൽ

ലയാളം ബി​ഗ് ബോസ് സീസൺ അഞ്ച് തുടങ്ങൾ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ ബിബി ഹൗസിൽ എത്തുകയെന്നറിയാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് ആരാധകരും. കഴിഞ്ഞ സീസണുകളെ പോലെ തന്നെ ഇത്തവണയും ഷോയുടെ മുഖം മോഹൻലാൽ തന്നെയാണ്. ഇപ്പോഴിതാ എല്ലാ സീസണുകളും താൻ ഒറിജിനൽ ആയാണ് നിന്നതെന്ന് പറയുകയാണ് മോഹൻലാൽ. ഷോ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം.  

“ഞാൻ എല്ലാ സീസണിലും ഒറിജിനൽ ആയിട്ട് തന്നെയാണ് നിൽക്കുന്നത്. കാരണം ഈ ഷോയിൽ നമുക്ക് കള്ളത്തരങ്ങൾ ഒന്നും കാണിക്കാൻ പറ്റില്ല. എല്ലാവരും പറയും ഇത് സ്ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല. കാരണം ഇതൊരു ഭാഷയിൽ മാത്രം നടക്കുന്ന ഷോ അല്ല. ഒരാളുടെ മനസിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ നേരത്തെ സ്ക്രിപ്റ്റ് ചെയ്യാൻ നമുക്ക് പറ്റില്ലല്ലോ. അതൊന്നും ലോകത്താർക്കും സ്ക്രിപ്റ്റ് ചെയ്യാൻ പറ്റില്ല. അത്തരം കാര്യങ്ങളിൽ ഏറ്റവും ഒറിജിനൽ ആയി പ്രവർത്തിക്കാൻ തന്നെയാണ് എനിക്ക് താല്പര്യം. അങ്ങനെ തന്നെയാണ് ഞാൻ ചെയ്തിട്ടുള്ളത്. ഒരാളെ സപ്പോർട്ട് ചെയ്യക, അയാൾക്ക് വേണ്ടി നിൽക്കുകയൊന്നും ഞാൻ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാൻ പറയുന്ന ദിവസം ഞാൻ ഇവിടുന്ന് ഇറങ്ങി പോകുകയും ചെയ്യും. അങ്ങനെ എന്തായാലും ഒരിക്കലും പറയേണ്ടി വരില്ല”, എന്നും മോഹൻലാൽ പറഞ്ഞത്. 

സിനിമയും ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നതും റിസ്ക് നിറഞ്ഞ കാര്യങ്ങളാണെന്നും മോഹന്‍ലാല്‍ പറയുന്നു. ‘ ഞാന്‍ ഒരു പെര്‍ഫോമര്‍ ആണ്. വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിക്കുന്നു.ബിഗ് ബോസ് പോലൊരു ഷോയില്‍ ചാന്‍സ് കിട്ടിയത് സന്തോഷമാണ്. വ്യത്യസ്തമായൊരു പ്ലാറ്റ് ഫോമാണത്. രണ്ടും റിസ്ക് എന്ന് പറയുന്നില്ല. പക്ഷേ രണ്ടു കാര്യങ്ങളും ഏറ്റവും എന്‍ജോയ് ചെയ്താണ് ഞാന്‍ ചെയ്യുന്നത്’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group