ഡല്‍ഹി: സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം.
പെണ്‍കുട്ടികളില്‍ 90.68 ശതമാനം പേര്‍ വിജയം നേടി. 84.67 % വിജയമാണ് ആണ്‍കുട്ടികള്‍ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസള്‍ട്‌സ്, ഡിജിലോക്കര്‍, റിസള്‍ട്‌സ് എന്നീ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാവും.
കന്യാകുമാരിയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് നാലുമരണം; ഏഴുപേര്‍ക്ക് പരിക്ക്, രണ്ട് പേര്‍ മലയാളികള്‍
കന്യാകുമാരി: കന്യാകുമാരിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു മരണം. മാര്‍ത്താണ്ഡത്തുനിന്നുള്ള നൃത്തസംഘം സഞ്ചരിച്ച കാറാണ് സര്‍ക്കാര്‍ ബസ്സുമായി കൂട്ടിയിടിച്ചത്. ഏഴുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ നാഗര്‍കോവില്‍ – തിരുനെല്‍വേലി ദേശീയപാതയില്‍ വെള്ളമടത്തുവെച്ചാണ് അപകടമുണ്ടായത്.
തിരുനെല്‍വേലി ജില്ലയിലെ പരിപാടി കഴിഞ്ഞ് മാര്‍ത്താണ്ഡത്തേക്കുള്ള മടക്കത്തിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ടാറ്റാ സുമോ കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. സംഘത്തില്‍ രണ്ട് മലയാളികളുണ്ട്. ഇവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.