ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാനദണ്ഡം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുകയെന്ന നിലയിലാകും കണക്കാക്കുക.ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും
10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കും 12ാം ക്ലാസിലെ പ്രകടന മികവും അടിസ്ഥാനമാക്കിയാകും ഫലം നിര്‍ണയിക്കുക.
12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷക്ക് 40 ശതമാനം വെയിറ്റേജ് നല്‍കും. കൂടാതെ 30 ശതമാനം മാര്‍ക്ക് 11ാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും. 30 ശതമാനം മാര്‍ക്ക് 10ാം ക്ലാസിലെ മാര്‍ക്കിന്റെയും അടിസ്ഥാനമാക്കിയാകും. അഞ്ച് പ്രധാനവിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി പരിഗണിച്ചായിരിക്കും വെയിറ്റേജ് നല്‍കുക. തിയറി പരീക്ഷകളുടെ മാര്‍ക്കുകളാണ് ഇത്തരത്തില്‍ നിര്‍ണയിക്കുക. പ്രാക്ടിക്കല്‍ പരീക്ഷകളുടേത് സ്കൂളുകള്‍ സമര്‍പ്പിക്കണം.
ഫലനിര്‍ണയം നിരീക്ഷിക്കാന്‍ ഒരു സമിതിയെ നിരീക്ഷിക്കും. സ്കൂളുകള്‍ മാര്‍ക്ക് കൂട്ടി നല്‍കുന്നത് ഒഴിവാക്കുന്നത് നിരീക്ഷിക്കാനാണ് സമിതി. ഇതേ രീതിയില്‍ മൂല്യനിര്‍ണയം നടത്തി ജൂലൈ 11നകം ഫലം പ്രഖ്യാപിക്കാനാണ് തീരുമാനമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
- ബെംഗളൂരു സ്വദേശിനിയിൽ നിന്നും ഇൻസ്റ്റാഗ്രാം വഴി തട്ടിയെടുത്തത് 80 ലക്ഷം രൂപ
- പോസ്റ്റ് ഓഫീസ് വഴി സുഹൃത്തിനു മദ്യമയച്ച മലയാളി പിടിയിൽ;ടച്ചിങ്സ് എലി കരണ്ടത് വിനയായി
- കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7345 പേർക്ക് ;ടെസ്റ്റ് പോസിറ്റിവിറ്റി4.35 ശതമാനമായി
- കേരളത്തിൽ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 11.79 % ; നാളെ മുതൽ അൺലോക്ക് ; ഇളവുകൾ പരിശോധിക്കാം
- ബെംഗളൂരുവിൽ ജൂൺ 21നു ശേഷം സമ്പൂർണ ഇളവുകൾ നൽകിയെന്ന് പ്രചരിക്കുന്ന വാർത്ത ; സത്യാവസ്ഥ പരിശോധിക്കാം
- കേരളത്തിൽ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 11.79 % ; നാളെ മുതൽ അൺലോക്ക് ; ഇളവുകൾ പരിശോധിക്കാം
- ബെംഗളൂരു വിലെ ലോക് ഡൗൺ ഇളവുകൾ ; നിർദ്ദേശങ്ങൾ പുറത്തിറക്കി ബി ബി എം പി