Home covid19 വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുത്; പത്ത്, പന്ത്രണ്ട് ക്ലാസ് രണ്ടാം ടേം പരീക്ഷാ രീതിയില്‍ മാറ്റമില്ലെന്ന് സിബിഎസ്‌ഇ

വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുത്; പത്ത്, പന്ത്രണ്ട് ക്ലാസ് രണ്ടാം ടേം പരീക്ഷാ രീതിയില്‍ മാറ്റമില്ലെന്ന് സിബിഎസ്‌ഇ

by admin
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
 അപ്ഡേറ്റുകൾക്ക്
 👉 Whatsapp-   https://chat.whatsapp.com/ESPArOZE35zHxjHttfqVPW
 👉Facebook- https://www.facebook.com/bangaloremalayalimedia/
 👉Telegram- https://t.me/bangaloremalayalinews

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് രണ്ടാം ടേം പരീക്ഷാരീതിയില്‍ മാറ്റമുണ്ടാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബോര്‍ഡ്.

വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും സിബിഎസ്‌ഇയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് https://cbse.gov.in എന്ന ഔദ്യോ​ഗിക സൈറ്റിനെ മാത്രം ആശ്രയിക്കണമെന്നും ബോര്‍ഡ് അറിയിച്ചു.കോവിഡ് സാഹചര്യത്തെ തുടര്‍ന്നാണ് രണ്ടു ടേമുകളിലായി പരീക്ഷ നടത്താന്‍ സിബിഎസ്‌ഇ തീരുമാനിച്ചത്. രണ്ടു ടേം പരീക്ഷകളുടെയും മാര്‍ക്കുകള്‍ ചേര്‍ത്തായിരിക്കും അവസാന പരീക്ഷാഫലം.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം ജനുവരി 15ന് പ്രഖ്യാപിക്കും.‌ പരീക്ഷാഫലം ഔദ്യോ​ഗിക വെബ്സൈറ്റുകളായ https://cbse.gov.in ലൂടെയും ഡിജിലോക്കര്‍ ആപ്പിലൂടെയും https://digilocker.gov.in വെബ്സൈറ്റിലൂടെയും ലഭ്യമാകും. ഉമാങ് ആപ്പുവഴിയും എസ്‌എംഎസ് മുഖേനയും പരീക്ഷാഫലം ലഭിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ‍‍

തമിഴ്നാട് :കടുത്ത നിയന്ത്രണങ്ങളിലേക്ക് : വിശദമായി വായിക്കാം

You may also like

error: Content is protected !!
Join Our WhatsApp Group