Home പ്രധാന വാർത്തകൾ CBSE 10,12 ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

CBSE 10,12 ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

by admin

പ്രധാന തീയതികളും സമയവും:പത്താം ക്ലാസുകാരുടെ പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ 28 വരെയാണ് നടക്കുക. ഫെബ്രുവരി 17-ന് ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ മൂന്നിന് അവസാനിക്കും. പത്താം ക്ലാസ്സിന് രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഉണ്ടാകും.സെപ്റ്റംബർ 24-ന് താത്കാലിക ഷെഡ്യൂള്‍ പുറത്തിറക്കിയിരുന്നു. ഇത്തവണ പരീക്ഷകള്‍ ആരംഭിക്കുന്നതിന് ഏകദേശം 110 ദിവസം മുമ്ബാണ് അന്തിമ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ടൈംടേബിളിലെ പ്രത്യേകതകള്‍വിദ്യാർത്ഥികള്‍ സാധാരണയായി തിരഞ്ഞെടുക്കുന്ന രണ്ട് വിഷയങ്ങള്‍ക്കിടയില്‍ മതിയായ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്.ഒരേ വിദ്യാർത്ഥിയുടെ രണ്ട് പരീക്ഷകള്‍ ഒരേ ദിവസം വരാതിരിക്കുന്ന രീതിയിലാണ് ടൈടേബിള്‍ ക്രമീകരിച്ചിട്ടുള്ളത്.വിദ്യാർത്ഥികള്‍ക്കും സ്കൂളുകള്‍ക്കും CBSE-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in നിന്ന് ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.2026-ല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തെ 26 രാജ്യങ്ങളില്‍ നിന്നുമായി 10, 12 ക്ലാസുകളിലെ 204 വിഷയങ്ങളില്‍ ഏകദേശം 45 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നതായി സിബിഎസ്‌ഇയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group