Home Featured സിബിഎസ്‌ഇ പത്ത്, 12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15ന് തുടങ്ങും

സിബിഎസ്‌ഇ പത്ത്, 12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15ന് തുടങ്ങും

by admin

ന്യൂഡല്‍ഹി | സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 15ന് രണ്ട് ക്ലാസുകളുടെയും പരീക്ഷകള്‍ തുടങ്ങും. 12-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ രണ്ടിനും പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്‌ 13നും സമാപിക്കും.

ആദ്യ ദിവസം രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നര വരെയും രാവിലെ പത്തര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ട് സെഷനുകളിലായിരിക്കും പരീക്ഷ നടക്കുക. മറ്റു ദിവസങ്ങളില്‍ ഒന്ന് മുതല്‍ നാല് സെഷനുകളിലായി പരീക്ഷ നടക്കും.

വിവിധ വിഷയങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് ഇടവേള നല്‍കിയാണ് പരീക്ഷാ ടൈംടേബിള്‍ തയ്യാറാക്കിയതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ജോയിന്റ് എൻട്രൻസ് എക്സാം ഉള്‍പ്പെടെ പരീക്ഷകള്‍ കണക്കിലെടുത്താണ് 12-ാം ക്ലാസ് പരീക്ഷയുടെ ടൈംടേബിള്‍ തയ്യാറാക്കിയതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം പത്താംക്ലാസില്‍ 93.12 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 87.33 ശതമാനവുമായിരുന്നു വിജയം.

You may also like

error: Content is protected !!
Join Our WhatsApp Group