ബംഗളൂരു: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ മലയാളം വാര്‍ത്താ ചാനലായ ജയ്‌ഹിന്ദിന് സിബിഐയുടെ നോട്ടീസ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുളള നിക്ഷേപത്തിന്റെ വിവരങ്ങള്‍ തേടി സിബിഐയുടെ ബംഗളൂരു യൂണിറ്റാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിആര്‍പിസി സെക്ഷൻ 91 പ്രകാരമാണ് നോട്ടീസ്. 2013-18 വരെയുള്ള കാലയളവില്‍ അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന് കാട്ടി സിബിഐ 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നീക്കം.
ശിവകുമാറിന്റെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും നിക്ഷേപമുണ്ടോ എന്നും സിബിഐ നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ഡിവിഡന്റ് – ഷെയര്‍ ,ബാങ്ക് ഇടപാടുകള്‍, ഹോള്‍ഡിംഗ് സ്റ്റേറ്റ്‍മെന്റ്, ലെഡ്ജര്‍ അക്കൗണ്ട്, കോണ്ട്രാക്റ്റ് വിവരങ്ങള്‍ തുടങ്ങിയവയും ചാനലിലോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സിബിഐ അയച്ച നോട്ടീസ് കിട്ടിയതായി ജയ്‌ഹിന്ദ് എംഡി എസ് ഷിജു മാദ്ധ്യമങ്ങളോട് പറഞ്ഞു. സിബിഐയുടെ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും ഒരു തരത്തിലുള്ള ക്രമക്കേടും നിക്ഷേപങ്ങളില്‍ ഇല്ലെന്നും ഷിജു പ്രതികരിച്ചു. സിബിഐയുടെ നീക്കത്തെ നിയമപരമായി നേരിടുമെന്നും ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.