ബോളിവുഡ് നടന്‍ സുശാന്ത് സിങ് മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് സിബിഐ. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.മുംബൈ കോടതിയിലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.അതേസമയം, സുശാന്തിന്റെ മരണത്തില്‍ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവര്‍ത്തിക്ക് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്നാണ് കേസ് ആദ്യം അന്വേഷിച്ച മുംബൈ പൊലീസ് നിഗമനത്തില്‍ എത്തിയത്.
എന്നാല്‍, അന്വേഷണത്തില്‍ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപിച്ചതിനെത്തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നീ ഏജന്‍സികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയിലൂടെ തിളങ്ങിയ താരമാണ് സുശാന്ത്. 2020 ജൂണ്‍ 14 ന് ആണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂര്‍ഖനെ പിടികൂടി വലയിലാക്കി ടൊവിനോ തോമസ്; താരം ഇനി വനം വകുപ്പിന്‍റെ ‘സര്‍പ്പ ആപ്പ്’ അംബാസിഡര്‍
പാമ്ബിനെ ഭയമുള്ളവർക്ക് ധൈര്യം പകർന്ന് നടൻ ടൊവിനോ തോമസ്. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും വിഷപാമ്ബുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന ‘സ്നേക്ക് റെസ്ക്യൂവര്‍’ പരിശീലനം നേടിയിരിക്കുകയാണ് ടൊവിനോ.കേരള വനം വകുപ്പിന്‍റെ സര്‍പ്പ പദ്ധതിയുടെ അംബാസിഡറായ ടൊവിനോ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സുരക്ഷ ഉപകരണങ്ങളുമായി പാമ്ബിനെ പിടിച്ചത്.ഇതോടെ ടൊവിനോ ഔദ്യോഗിക സ്നേക് റെസ്ക്യൂവറായി.
വനം വകുപ്പിന്‍റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി ഇനി ടൊവിനോ സംസ്ഥാനത്തെ കാടുകള്‍ സന്ദര്‍ശിക്കും. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ പിഎം പ്രഭുമാണ് സര്‍പ്പ സംബന്ധിച്ച ടൊവിനോയുടെ പരസ്യ വീഡിയോ ചെയ്തിരിക്കുന്നത്.കേരള വനം വകുപ്പിന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ ഈ വീഡിയോ കാണാം. കേരളത്തില്‍ നാല് വർഷത്തിനിടെ പാമ്ബുകടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണെന്നും. അതിനുള്ള കാരണം വനം വകുപ്പില്‍ നിന്നും പരിശീലനം നേടിയ 3000 ത്തോളം പാമ്ബുപിടുത്ത പരിശീലനം നേടിയവരാണെന്നും.
വനം വകുപ്പിന്‍റെ സര്‍പ്പ ആപ്പ് എല്ലാവരും ഉപയോഗിക്കണം എന്നും ടൊവിനോ ഈ സന്ദേശ വീഡിയോയില്‍ പറയുന്നുണ്ട്.പാമ്ബുകടിയേറ്റുള്ള മരണം തടയാനായി വനം വകുപ്പ് ആവിഷ്‌കരിച്ച മൊബല്‍ ആപ്പ് ആണ് സര്‍പ്പ. നാലുവര്‍ഷം മുന്‍പാണ് സര്‍പ്പ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ആപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും കൂടുതല്‍ പ്രചാരം നല്‍കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ചലച്ചിത്ര താരം ടൊവിനോ തോമസ് ആണ് ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍.
പാമ്ബ് കടിയേറ്റ് ഒരാള്‍ പോലും മരിക്കരുത് എന്ന ലക്ഷ്യവുമായാണ് ‘മിഷൻ സർപ്പ’ പദ്ധതി വനംവകുപ്പ് രൂപീകരിച്ചത്. ഇത് വലിയ വിജയമായി. ഇതിന്‍റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ‘സർപ്പ’ വളന്‍റിയർമാരുടെ സഹകരണത്തോടെ ബോധവത്‌കരണം നല്‍കുന്നുണ്ട്.പാമ്ബ് കടിയെക്കുറിച്ചും പ്രഥമ ശുശ്രൂഷയെക്കുറിച്ചും ജനങ്ങള്‍ക്ക് ക്ലാസുകള്‍ നല്‍കും. ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികള്‍, കർഷകർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തില്‍ ബോധവത്‌കരണം നല്‍കുക. പാമ്ബുകളെ തിരിച്ചറിയാൻ ഇതിലൂടെ പഠിപ്പിക്കും.